2014, ജൂൺ 24, ചൊവ്വാഴ്ച

ഒരു തിരിഞ്ഞു നോട്ടം



കഴിഞ്ഞ ദിവസം എനിക്ക് ബംഗ്ലൂര്‍ ഒരു ജോലിയുടെ ഇന്റര്‍വ്യൂ ശെരി ആയി. പക്ഷെ തൊണ്ട വേദന മൂലം എനിക്ക് പോകാന്‍ പറ്റിയില്ല. നിക്കുവിന്‍റെ കയ്യില്‍ നിന്നും മേടിച്ച ഷര്‍ട്ടും നോയലിന്‍റെ കയ്യില്‍ നിന്ന് മേടിച്ച ഷൂസും ബസ്സിന്‍റെ പൈസയും വെറുതേ പോയി.

ശരീര വേദന മൂലം എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. അന്ന് ഞാന്‍ മരിക്കും എന്ന് വരെ തോന്നി പോയി. മരണം നമ്മുടെ മുന്നില്‍ നിഴല്‍ പോലെ ഉണ്ടെന്ന സത്യം അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഞാന്‍ ഉറങ്ങാതെ എഴുനേറ്റിരുന്നു കുറെ ആലോചിച്ചു. നാം എന്തിനോ വേണ്ടി ഓടുന്നു. പൈസാ, പദവി, അങ്ങനെ കുറേ കാര്യങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. പിന്നെ പുസ്തകവും സിനിമയും അടുത്ത ചിന്ത. ഈ ആയുസ്സില്‍ ക്ലാസിക് എന്നു പറയപ്പെടുന്ന സിനിമയും പുസ്തകവും കണ്ടു തീരില്ല എന്നാ തിരിച്ചറിവ് കിട്ടി. കാരണം അത്രമാത്രം ഭാഷയും ഇനി നിലക്കാത്ത കാലവും ആണുള്ളത്. പിന്നെ എന്തിനു ബ്ലോഗ്‌ എഴുതണം, എന്തിനു വായിക്കണം, എന്തിനു ജീവിക്കണം എന്ന് വരെയുള്ള തോന്നല്‍. 

അടുത്ത ദിവസം ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി. ശ്രീജേഷ്‌ ആണ് കൂടെ ഉണ്ടായിരുന്നത്. എന്‍റെ രോഗ വിവരം അറിയാന്‍ എന്‍റെ എല്ലാ അടുത്ത ബന്ധുക്കളും വിളിച്ചു. അപ്പൂപ്പന്‍, അമ്മുമ്മ, ചിറ്റപ്പന്‍, ചെറിയ ചിറ്റപ്പന്‍, ചിറ്റ, അക്കഅമ്മുമ്മ, നീരജ് ചേട്ടന്‍, നാരകത്തറ അമ്മുമ്മ, പിന്നെ കുറച്ചു കൂട്ടുകാരും. മുറിയില്‍ റോഷന്‍, അജിത്‌ കുരുവിള (കുരുവി), ശ്രീകേഷ്, ഗായകന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. സിഎസ്എം സാറിന്‍റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് സമയത്ത് രോഗം ചികിത്സിക്കാന്‍ പറ്റിയത്.

ആശുപത്രി വാസം എനിക്ക് ഒരു പുത്തന്‍ തിരിച്ചറിവ് നല്‍കി. നമ്മള്‍ ഒരു നിര്‍ണായക അവസ്ഥയില്‍ എത്തുമ്പോള്‍ നമ്മുടെ സത്യസന്ധരായ സ്നേഹ ബന്ധങ്ങളെ കാണാം. ഒരു പറ്റം ആളുകളുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നതും കാണാം. എന്നെ സ്നേഹിക്കുന്നവര്‍ ഉള്ളപ്പോള്‍ എന്തിനു ജീവിക്കണം എന്നാ ചോദ്യത്തിന്‍റെ ഉത്തരം തിരിച്ചറിഞ്ഞു (ചോദിക്കണ്ട പറയില്ല). എന്നെക്കാളും രോഗവും വേദനയുമുള്ള ആളുകളെ ഞാന്‍ ആശുപത്രിയില്‍ വെച്ചു കണ്ടു. ശക്തമായ കൈയ്യും, കാലും മറ്റു അവയങ്ങളും, കുടുംബവും കൂടുകാരും, ഭക്ഷണവും പാര്‍പ്പിടവും, അങ്ങനെ വേണ്ടതെല്ലാം തന്നിട്ടും അത് പാഴാക്കി കളയണ്ട എന്നാ തീരുമാനവും എടുത്തു. 
പറ്റാവുന്നിടത്തോളം വായിക്കാം, അത്രത്തോളം എഴുതാം.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ