2014, ഡിസംബർ 15, തിങ്കളാഴ്‌ച

ഉടയുന്ന വിഗ്രഹങ്ങള്‍

അസമത്വം എന്നത് പ്രപഞ്ച നിയമമാണോ എന്നറിയില്ല. കുറെ ആളുകള്‍ ലോകത്തിലെ എല്ലാ ആഡംബരവും ആസ്വദിക്കുന്നു. മറ്റൊരിടത്ത്, ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപെടുന്ന ആളുകള്‍.

ഈ പോസ്റ്റ്‌ വായിക്കുന്ന ഒരാളുടെ കാര്യം, ഉദാഹരണത്തിന് താങ്കളെ തന്നെ എടുത്താല്‍, താങ്കള്‍ക്കു അത്യാവശ്യം കഴിക്കാനുള്ള ആഹാരം, വിദ്യാഭ്യാസം, വീട്, ഇന്റര്‍നെറ്റ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി, ഇവയൊക്കെ ഉണ്ട്. ഇതൊന്നും ഭൂരിപക്ഷം വരുന്ന ആളുകള്‍ക്ക് ഇല്ല എന്നതും താങ്കള്‍ക്ക് അറിയുമായിരിക്കാം. എന്തിനിനാണ് ഇപ്പോള്‍ ഇതൊക്കെ പറയന്നുനത് എന്നായിരിക്കും താങ്കള്‍ ചിന്തിക്കുന്നത്. അസമത്വം എല്ലാ മേഖലകളിലും ഉണ്ട് എന്ന് പറയാന്‍ വേണ്ടി മാത്രമാണത്.

എല്ലാ ആളുകള്‍ക്കും അവര്‍ കാത്ത് സൂക്ഷിക്കുന്ന ഒരു പറ്റം വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ കാണും. മറ്റുള്ളവരാല്‍ അതിനു കോട്ടം തട്ടതിരിക്കാനും അവര്‍ ശ്രമിക്കും. അങ്ങിനെയുള്ള ഒന്നാണ് സംസ്കാരം. സംസ്കാരത്തില്‍ നിന്നും അരാജകത്വത്തിലേക്ക്‌ പോകുന്ന ഒരു കൂട്ടം ആളുകള്‍. അവരെ സംസ്കാരം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കൂട്ടര്‍. കുറച്ചു വര്‍ഷങ്ങള്‍ പിറകോട്ടു നടന്നാല്‍ കേരളത്തില്‍ നടമാടിയിരുന്ന അനാചാരങ്ങള്‍ കാണാം. ജാതി വ്യവസ്ഥയും, തൊട്ടു കൊട്ടയ്മയും അങ്ങിനെ പലതും. ഉയര്‍ന ജാതിയിലുള്ള ഒരാള്‍ വഴിയില്‍ നടക്കുമ്പോള്‍ താഴ്ന്ന ജാതിയില്‍ ഉള്ള ആളുകള്‍ കുറച്ചു ദൂരെ മാറി നില്‍ക്കണം. മാറ് മറക്കാനായി സമരം ചെയ്തതും, അങ്ങിനെ പലതും. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അതെല്ലാം പഴയ ഒരു കഥയായി തോന്നാം. ഇതൊക്കെ ആണോ ഇന്നു നാം അഭിമാനിക്കുന്ന കേരളത്തിന്റെ യഥാര്‍ത്ഥ സംസ്കാരം.

ഇന്നു തൊട്ടു കൂടായ്മ മനസ്സിലാണ്. ജാതിയുടെ പേരിലുള്ള സംവരണം മൂലം ഉയര്‍ന്ന ജാതിയിലുള്ളവന്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്ന് വിശ്വസിക്കുന്നു. തങ്ങള്‍ എല്ലാവരും ഹിന്ദുവാണ് എന്ന് പറയുമ്പോഴും സ്വന്തം വീട്ടിലെ ഒരാളെ  മറ്റൊരു ജാതിക്കാരന് കെട്ടിച്ചു കൊടുക്കാന്‍ മടിക്കുന്ന, അയിത്തം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന സനാതന ധര്‍മ്മക്കാര്‍. എന്ത് പറഞ്ഞാലും വേദങ്ങള്‍ ശാസ്ത്രങ്ങള്‍ ആണെന്നും അവയ്ക്ക് തെറ്റ് പറ്റില്ല എന്നും, ജ്യോതിഷം പോലെയുള്ള അന്ധവിശ്വാസം വിശ്വസിക്കുകയും ചെയ്യുന്നവര്‍. പണ്ട് ബലി കൊടുക്കലും മറ്റുമായിരുന്നു നിലനിന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ , അത്  ആള്‍ ദൈവവും, യന്ത്രങ്ങളും (തകിട്, ശംഖു,...) ഒക്കെ ആയി പരിണമിച്ചു എന്ന് മാത്രം.

മത ഭ്രാന്ത് പിടിച്ച ഏതൊരുവനും തന്റെ കണ്ണിലെ കോല്‍ എടുക്കാതെ മറ്റവന്‍റെ കണ്ണിലെ കരട് എടുക്കാനെ നോക്കു, തന്‍റെ  വിശ്വാസമാണ് ശരി എന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ല. പിന്നെ അത് മാത്രമാണ് ശരി എന്ന് വിശ്വസിക്കുകയും, മറ്റുള്ളവരെ ആ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ചിലപ്പോള്‍ അവര്‍ പ്രതികരിച്ചു എന്നും വരം.

ഇവിടെ എന്തിനാണ് ഇതെല്ലം പറയുന്നത് എന്നും കരുതുന്നു കാണും. ഒരിടത്ത് വിശക്കുന്നവരും, മറ്റൊരിടത്ത് എല്ലാ സൗഭാഗ്യങ്ങള്‍ ഉണ്ടായിട്ടു വീണ്ടും മുറവിളി കൂട്ടുന്നവരും. സദ്യ കഴിക്കാന്‍  പോയ ആളുകളുടെ കഥയാണ് ഓര്മ വരുന്നത്. പന്തിയില്‍ കയറാത്ത ആള്‍ക് അതിന്‍റെ വിഷമവും കയറിയവന് പായസം കിട്ടാത്ത വിഷമവും. എന്ത് കിട്ടിയാലും മതി വരില്ല എന്നത് പൊതുവേ കാണപ്പെടുന്ന മറ്റൊരു സവിശേഷതയാണ്.


ഒരു കാലത്ത് എന്തിന്റെ പേരില്‍ അഭിമാനിച്ചോ, ഇന്ന് അതെ കാരണത്താല്‍ ഞാന്‍ അത് വെറുക്കുന്നു. യോഗികളും ജ്ഞാനികള്‍ എന്നവകാശപ്പെടുന്നവരും ആത്മജ്ഞാനം നേടാനാണ് ശ്രമിച്ചിട്ടുള്ളത്.  തന്റെ ചുറ്റുവട്ടത് കഷ്ടപ്പെടുന്ന സഹോദരനങ്ങളെ കാണാതെ, ജാതിയുടെയും, മതത്തിന്റെയും തകര്‍ന്ന വിഗ്രഹങ്ങള്‍ കൊണ്ട് നടക്കുന്ന ആളുകളുടെ ദൈവമോ ആചാരങ്ങളോ എനിക്ക് വേണ്ട. ഈ പോസ്റ്റ്‌ തുടങ്ങിയപ്പോള്‍ പറഞ്ഞ അസമത്വം ഇത്ര കാലമായി മാറ്റാന്‍ കഴിയാത്ത, ആളുകളെയും മൃഗങ്ങളെയും തമ്മിലടിപ്പിക്കുന്ന ദൈവം എനിക്ക് വേണ്ട. ലോകത്തിലെ സകല പ്രശ്നങ്ങളെയും പിശചിന്റെയും മറ്റു ശക്തികളുടെയും പേരില്‍ നിക്ഷേപിച്ച് അത് ഉന്മൂലനം ചെയ്യാന്‍ ഭക്തന്റെ സമയവും കാശും മേടിക്കുന്ന, സ്വന്തം ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ ശാസ്ത്രത്തിന്റെ സഹായം തേടുന്ന ഒരു ദൈവത്തെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ