2017, നവംബർ 19, ഞായറാഴ്‌ച

പേരക്കയും ഓറഞ്ച് പറിക്കലും

ഓസ്ട്രേലിയ പോയ സമയം  ആണ്  അവിടെ ആളുകള്‍ എല്ലാം ഈ ഓറഞ്ച് പറിക്കാന്‍ പോകുന്ന ഏര്‍പാട് കാണുന്നത്. നഗരത്തില്‍ വളര്‍ന ആളുകള്‍ക് പഴങ്ങളും പച്ചക്കറിയും പാലും എല്ലാം കടയില്‍ ഇരിക്കുന്ന ഒന്നല്ലേ, അതിന്‍റെ ഉത്ഭവം അറിയാം എങ്കിലും നേരിട്ട് അറിയാത്ത കൊണ്ട് ആകണം ഈ പരിപാടിക്ക് അവിടെ നല്ല പ്രചാരം ഉണ്ട്.

ഇ ഒരു കാര്യം എന്നെ ഒരുപാട് കാലം പിറകിലേക്ക് ചിന്തിപ്പിച്ചു. പാലക്കാട്‌ nss ക്വാര്‍ട്ടേസ് താമസിക്കുന്ന കാലം. എന്‍റെ ബാല്യത്തിലെ ആ ഓര്‍മ്മകള്‍. വീടിനോട് ചേര്‍ന്ന് ഒരുപാട് വലിയ പറമ്പ് ഉണ്ട്. പേരക്കയും കശുമാവും മാമ്പഴവും എല്ലാം പറമ്പില്‍ തന്നെ ഉണ്ട്. ഞാനും  അമൃതയും വിഷ്ണുവും കണ്ണേട്ടനും അക്കു ചേച്ചിയും എല്ലാം ഒരുമിച്ചു കളിച്ചു വളര്‍ന ആ കാലം.

അന്ന് എല്ലാവരും ഒന്നിച്ചുള്ള ക്രിക്കറ്റ്‌ , ലുടോ, കളികള്‍ കഴിഞ്ഞാല്‍ പേര മരത്തില്‍ കയറി പഴുത്ത പേരക്ക വീഴ്ത്തല്‍ ഒരു വിനോദം ആയിരുന്നു. ചിലത് വളരെ ഉയരത്തില്‍ ആകും. കണ്ണേട്ടന്റെ വീട്ടില്‍ ഉള്ള തോട്ടി കൊണ്ട് ഒരു സാഹസിക പ്രയത്നം കാണും. പിന്നെ ആ പേരയിലും മാവിലും കെട്ടിയ ഊഞ്ഞാലും, കളി കഴിഞ്ഞു മാവിന്റെ ചില്ലയില്‍ ഇരുന്നു ഓരോ കാര്യങ്ങള്‍ സംസാരിക്കുന്നതും എല്ലാം ഒരു ഗൃഹാതുരത്വം  പോലെ..


അന്ന് അച്ഛന്റെ കൂടെ പട്ടണം കറങ്ങാന്‍ പോയപ്പോള്‍ ഒരു സ്ത്രീ വഴിയില്‍ പേരക്ക വില്‍കുന്നത് കണ്ടു. എന്താ ആളുകള്‍ ഇതൊകെ മേടിക്കുമോ.. അവര്‍ക്ക് പേര മരത്തില്‍ കയറിയാല്‍ പോരെ.. അങ്ങനെ കുറേ ചിന്തകള്‍ വന്നു.. അമ്മ ഇടയ്ക്കു പറഞ്ഞ പോലെ, വെള്ളം കിണറ്റില്‍ നിന്ന് അല്ലെ എടുക്കണേ, കുപ്പിയില്‍ ഒക്കെ വെച്ചാല്‍ ആരാണ് മേടിക്കുന്നതെന്ന്.


കാലം അങ്ങനെ പോകുകയാണ്... ചില സംഭവങ്ങള്‍ കാലങ്ങള്‍ പിറകില്‍ ഒളിച്ചിരിക്കുന്ന നമ്മളുടെ ഓര്‍മ്മകളെ ഉണര്‍ത്തും...


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ