2025, ജനുവരി 5, ഞായറാഴ്‌ച

അളവുകോൽ

 താരതമ്യം അരുത് എന്ന് എത്ര പറഞ്ഞാലും നാം അത് ചെയ്തു പോകും. തലച്ചോറിന്റെ പ്രവർത്തനം അങ്ങനെ ആണോ എന്ന് വരെ തോന്നി പോകും. എന്റെ പല അനുഭവങ്ങളും അങ്ങനെ ആണ്. നല്ലതും മോശവും ആയ അനുനഭവങ്ങൾ പലതും അളവുകോലുകളായ് മാറുകയാണ്, നല്ല ഒരു ദോശ കഴിച്ചാൽ ദോശ വെച്ചാകും പിന്നീടുള്ള എല്ലാ ദോശയും വിലയിരുത്തപ്പെടുക. അത്രയും നല്ലത് അല്ലങ്കിൽ അതിലും മികച്ചതാണോ എന്ന്. അതെ പോലെയാണ് മോശം ദോശയും. അത്രയും മോശം ആയില്ലലോ എന്ന്.

നമ്മളെ ഒരുപാട് സ്നേഹിക്കുകയും കൂടെ നിൽക്കുകയും ചെയ്ത ആളുകൾ ഒരു തരത്തിൽ അവരുടെ സ്നേഹത്തിന്റെ അളവുകോൽ എന്ന ഭാരം ഏല്പിച്ചാണ് പോകുന്നത്. അവർ തന്ന അളവുകോൽ വെച്ചു തിരയുകയാണ് ഞാൻ. അതിനൊത്ത് കിട്ടുന്നതും ഇല്ല. അവർക്കില്ലാത്ത പലതും പുതിയ ആളുകൾക്കു ഉണ്ടാകാം, അപ്പോൾ വീണ്ടും മറ്റൊരു അളവുകോൽ. ഇത് എല്ലാ അനുഭവങ്ങളിലും ഇങ്ങനെ തന്നെ. ചിലത് ഇനി ഒരിക്കലും ലഭിക്കുകയില്ല എന്ന തിരിച്ചറിവായി, അതെല്ലാം ഗൃഹാതുരത്വമുള്ള ഓർമകളായി മാറി .ഇന്നത്തെ അനുഭവങ്ങളും നാളെ ഇതേ പോലെ മറ്റൊരു ഓർമ്മ ആയി മാറും, മരിച്ചാൽ അതും തീർന്നു.