2014, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

പ്രണയം

അനുരൂപ് ഇടക്ക് പറയാറുണ്ട്, പ്രണയം വെറും ബാഹ്യമാണെന്ന്. ചിന്തിച്ചു നോക്കുമ്പോള്‍ അത് സത്യമാണോ കള്ളമാണോ എന്ന് തിരിച്ചറിയാനാവാത്ത ഒരു വിരോധാഭാസമാണത്.

ഒരു കാലത്ത് പരിശുദ്ധ പ്രണയം എന്ന മിത്ത് സത്യമാണ് എന്നു വിചാരിച്ചിരുന്നു. എന്നെ ഞാനായി സ്നേഹിക്കുന്ന ഒരാളിന് വേണ്ടി ഒരുപാടലഞ്ഞു. ദിവസവും മാറ്റം വരുന്ന എന്‍റെ ബാഹ്യ ശരീരത്തിനും, അനുഭവങ്ങള്‍ ഒരുക്കി തന്ന എന്‍റെ സ്വഭാവത്തിനും അപ്പുറം, മാറ്റം വരാത്ത എന്നെ ഇഷ്ടപെടുന്ന ഒരാള്‍.

അങ്ങനെയുള്ള ഒരാളെ തിരയുന്ന ഞാന്‍, ഭൂരിപക്ഷം ആളുകള്‍ ചെയ്യുനത് പോലെ സൗന്ദര്യത്തിനും  സ്വഭാവത്തിനും പ്രാധാന്യം കൊടുത്തിരുന്നു എന്നത് മറ്റൊരു വിരോധാഭാസം.

അങ്ങനെയുള്ള ആളുകള്‍ ഉണ്ടെങ്കില്‍ അവരെന്നെ കണ്ടുപിടിക്കട്ടെ...  

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ