അറിയിപ്പ്

എന്‍റെ ബ്ലോഗില്‍ എന്തുകൊണ്ട് അനുഭവങ്ങള്‍ എഴുതുന്നു, എന്തുകൊണ്ട് സാങ്കല്‍പികമായ കഥയോ സാഹിത്യമോ എഴുതിന്നില്ല, എന്തുകൊണ്ട് ലളിതമായി എഴുതുന്നു, എന്തുകൊണ്ട് സന്ദേശങ്ങള്‍ നല്‍കുന്നില്ല എന്ന് പലരും ചോദിച്ചു. എന്‍റെ അനുഭവങ്ങള്‍ എന്‍റെ കണ്ണിലൂടെ എഴുതുകയാണ് ചെയ്യുനത്. ആ അനുഭവത്തില്‍ പങ്കാളിയായ ആളുകള്‍ കാണാത്ത, ഞാന്‍ കണ്ട കാര്യങ്ങള്‍ ചിലപ്പോള്‍ കാണാം. എന്‍റെ നല്ല ഓര്‍മ്മകള്‍ എല്ലാവരുമായി പങ്കു വെക്കുക എന്നതാണ് എന്‍റെ ആഗ്രഹം. നാളെ ഒരുപക്ഷെ എന്‍റെ ഓര്‍മ നഷ്ടപെട്ടേക്കാം. മരണത്തിനെക്കാളും എനിക്കു ഭയം ഓര്‍മ നഷ്ടപെട്ടുള്ള ജീവിതമാണ്‌. അന്ന് എനിക്കോര്‍മിക്കാന്‍ ഒരു സഹായി ആയി ഈ ബ്ലോഗ്‌ കാണും എന്ന ഒരു പ്രതീക്ഷ. വായനക്കാരെ ഒരു സാങ്കല്പിക കഥയിലേക്കു തള്ളിയിടുന്നതിലും നല്ലത് എന്‍റെ തന്നെ അനുഭവങ്ങളിലേക്ക് കൊണ്ടു പോകുന്നതാണ് എന്നാണ് എന്‍റെ കാഴ്ചപ്പാട്.

എനിക്കു നല്ല അനുഭവങ്ങള്‍ സമ്മാനിച്ച എല്ലാ ആളുകളോടും എനിക്കു നന്ദിയുണ്ട്.


ബ്ലോഗ്‌ വായിച്ചതിനു ശേഷം അഭിപ്രായം കമ്മന്റ്സ് ആയോ മെയില്‍ ആയോ അറിയിക്കണം, സത്യസന്ധമായ വിമര്‍ശനമാണ് വെറുതേയുള്ള പുകഴ്ത്തലിനെക്കളും എനിക്കിഷ്ടം.