2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

പൊയ്മുഖങ്ങള്‍

സുഹൃത്തുക്കള്‍ ഒരുപാടുണ്ട്, പക്ഷെ അടുത്ത സുഹൃത്തുക്കള്‍ വളരെ കുറവാണ്. എങ്കിലും അവരുടെ അടുത്ത് പോകുമ്പോള്‍ ഞാന്‍ എന്‍റെ മുഖംമൂടി ഊരി വെക്കും. എന്ത് മുഖംമൂടി എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. അത് വഴിയെ പറയാം. മിക്ക  ആളുകളും ഒരു മുഖം‌മൂടി ധരിച്ചാണ് ജീവിക്കുനത്. സമൂഹം എന്ന ഒരു നാടകത്തിനു വേണ്ടി, മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടി നാം അതിടാറുണ്ട്. എല്ലാവര്‍ക്കും അതറിയാം, പക്ഷെ അറിഞ്ഞില്ല എന്ന ഭാവം. ഇതൊക്കെ എന്തിനാ ഇപ്പോള്‍ പറയുന്നത് എന്നായിരിക്കും.

ഇന്ന് എനിക്ക് പുതിയ ഒരു അനുഭവം ഉണ്ടായി. ഞാനും അവനും ഞങ്ങളുടെ മുഖംമൂടികള്‍ ഊരി വെച്ച് സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ അവന്‍ മറ്റുള്ളവരുടെ മുഖംമൂടികള്‍ എന്‍റെ മുന്നില്‍ വലിച്ചിട്ടു. എല്ലാ ആളുകള്‍ക്കും അവരുടെതായ മറ്റൊരു മുഖം ഉണ്ട്. അത് എന്‍റെ സങ്കല്‍പ്പത്തിന് അപ്പുറമായിരുന്നു. ആളുകളോടുള്ള എന്‍റെ കാഴ്ചപ്പാട് ഇന്ന് മുതല്‍ മാറിയിരിക്കുന്നു. ഇന്ന് ഞാന്‍ പുതിയ ഒരു മുഖംമൂടി വാങ്ങിച്ചു. ഇനി മുന്നോട് അതില്ലാതെ ഈ നാടകം കളിക്കാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.


ഞങ്ങള്‍ പിരിയാന്‍ നേരം ആ മുഖംമൂടി ഇടാന്‍ അവന്‍ എന്നെ പഠിപ്പിച്ചു. സൂക്ഷിച്ചു മാത്രമേ അഴിക്കാവൂ എന്ന പ്രത്യേക നിര്‍ദേശവും തന്നു. അതിലൂടെ ലോകം കാണാന്‍ ഒരു പ്രത്യേക സുഖമുണ്ട്...

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ