2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

പരാജയം

ഇന്നിത് എഴുതുമ്പോൾ ഞാൻ ഒരു പരാജയമാണ് എന്ന സത്യം എനിക്ക് മനസിലായി . മത്സരത്തിൽ പങ്കെടുക്കാം എന്നും അവരെ എന്റെ കഴിവിന്റെ പരമാവധി സഹായിക്കണം എന്നും ഉണ്ടായിരുന്നു.

അവരെല്ലാം കഷ്ടപ്പെട്ട് ചെയ്യുമ്പോൾ ഞാൻ ഇവിടെ ഇതെഴുതുകയാണ് .  ലോകത്ത്‌ എന്റെ ജനനം മുതലിങ്ങോട്ട്‌ പരാജയങ്ങൾ മാത്രമേ  ഞാൻ കാണുന്നുള്ളൂ .  ഒരുപാട് ആഗ്രഹങ്ങൾ, ഇനി ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുള്ള ആഗ്രഹങ്ങൾ.

വളർന്നു വലുതായി അമ്മയെയും അച്ഛനെയും നോക്കണം എന്നുണ്ടായിരുന്നു. അത് നടന്നില്ല. എന്നെ അടുത്തറിയാവുന്ന ഒരാളെങ്കിലും ഉണ്ടാവണം എന്നുണ്ടായിരുന്നു , എനിക്ക്  അടുത്തറിയാവുന്നതായി ആരുമില്ല, അപ്പോൾ അത് പ്രതീക്ഷിക്കുനത് തന്നെ തെറ്റാണ് .

എന്നെ ഉപദേശിക്കാൻ ഒരുപാടു പേരുണ്ട്. പക്ഷെ എന്നെ  മനസിലാക്കാൻ അവസാനം ഞാൻ മാത്രമേ ഈ ഭൂമിയിൽ  അവശേഷിരിപ്പുള്ളു .

എന്തിനെന്നു അറിയാത്ത എൻറെ യാത്ര ഇനി എത്ര നാൾ എന്നെനിക്കറിയില്ല . എന്നെ പുചിച്ചു തല്ലുന്നവരക്കും മറ്റെള്ളവർക്കും  ഏറിയാൽ ഒരു 100 കൊല്ലം, അതിനുമപ്പുറം അവർകും ആകില്ല. അവരെ പറ്റി ചിന്തിച്ചില്ല എന്നവർ കരുതുമായിരിക്കാം . എന്നെ പറ്റിയോ എൻറെ ചിന്തകളെ പറ്റിയോ അവരും ചിന്തിച്ചില്ല..

എൻറെ അസ്തിത്വം എനിക്കൊഴികെ ആർകും ഉപകാരം ഉണ്ട് എന്ന് തോന്നുന്നില്ല  എൻറെ ഉന്മൂലനം ഒരുപാട് പേർക് സന്തോഷം നല്കും എന്നും മനസിലായി . അതും എനിക്ക് ഇഷ്ടമുള്ള ഒരുപാടാളുകൾ.

ഞാനെന്ന ചുമടിനെ ഇത്രയും കാലം താങ്ങി നിർത്തിയ ,ഞാനെന്ന ഭാരത്തെ ആ  സത്യം അറിയിക്കാതെ കൊണ്ട് നടന്ന ഒരുപാടാളുകൾ. മറ്റുള്ളവർക്ക് ഒരു നോവായി കഴിയുന്നതിലും നല്ലത് അവസാനിപ്പിക്കുന്നതല്ലേ എന്നാണ് .

ലോകത്തിൽ നമ്മുക്ക് നിശ്ചയിക്കവിനതായി നമ്മുടെ അവസാനം മാത്രമേ ഉള്ളു. അതും പലപ്പോഴും നമുക്ക് പറ്റി എന്ന് വരില്ല . പക്ഷെ അത് പറ്റും എന്നുണ്ടെങ്കിൽ,  അതാണ് ഞാനുമായി ബന്ധപ്പെട്ട ആളുകൾക്ക് നല്ലത് എങ്കിൽ, എന്തിനു മടിക്കണം..

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ