പലപ്പോഴും എന്നോട് ചോദിക്കാറുണ്ട്, എന്തിനാണ് അപ്പു ഇങ്ങനെ എഴുതുന്നത്. വിഷമമോ സന്തോഷമോ ഉണ്ടെങ്കില്‍ ഇങ്ങനെ എല്ലാവരോടും പറയണോ എന്ന്.
അങ്ങനെയുള്ള ഒരുപാടു ചോദ്യങ്ങളുടെ ഉത്തരങ്ങളും, ചിലപ്പോള്‍ എന്‍റെ അവസാനത്തെ പോസ്റ്റും ആകാം ഇത്.
എങ്ങനെയെന്നോ എവിടെ നിന്നോ എന്നറിയാത്ത ഒരു വലിയ പ്രപഞ്ചത്തില്‍ ആണ് നാമെല്ലാം ജീവിക്കുന്നത്. ഈ വലിയ പ്രപഞ്ചത്തിലെ ഒരു ചെറിയ കണിക പോലുമല്ലാത്ത, നശ്വരമായ മനുഷ്യ ലോകത്തില്‍ എന്തൊക്കെയോ ആണെന്ന തെറ്റിധാരണ എല്ലാവരെയും പോലെ എനിക്കും ഉണ്ടായിരുന്നു.
ചെറുപ്പം മുതല്‍ എഴുതണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാകാം, വായിക്കുന്നവരെ പറ്റി ചിന്തിക്കാതെ എഴുതണം എന്ന ആശയം ഒരു ഘട്ടം എത്തിയപ്പോള്‍ തനിയെ ചിറകുയര്‍ത്തി പറന്നത്. ഇ ലോകത്തില്‍ തെറ്റും ശേരിയും എന്താണ് എന്നെനിക്കു മനസിലാകുന്നില്ല.
ഒരിടത്ത് ആളുകള്‍ പട്ടിണി എടുത്തു മരിക്കുന്നു. മറ്റൊരിടത്ത് ആളുകള്‍ മതത്തിന്‍റെ പേരില്‍ കൊന്നൊടുക്കുന്നു. ഭക്ഷണവും താമസവും ജോലിയും ഉള്ളവര്‍ പങ്കാളിയെ ചതിക്കുന്നു. കാമവെറിയന്മാര്‍ പിഞ്ചു കുഞ്ഞുങ്ങള്‍ എന്നില്ലാതെ അവരുടെ മൃഗിയത തുറന്നു വിടുന്നു. ധനികര്‍ തെറ്റായ മാര്‍ഗത്തില്‍ വീണ്ടും ധനം സ്വരുകൂട്ടന്‍ ഓടുന്നു. അഴിമതിയും ചതിയും യഥേഷ്ടം നിറഞ്ഞു നില്‍ക്കുന്നു. അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ നല്ല നിലയിലും വിലയിലും ജീവിക്കുന്നു. ഇതിനിടയിലൂടെ തന്നെ സിനിമ,കളികള്‍,മേളകള്‍ എല്ലാം നടക്കുന്നു. ഇതിനടയില്‍ പഠിച്ചു എന്തൊക്കെയോ ആകാന്‍ ആളുകള്‍ ശ്രമിക്കുന്നു.
ഇതിന്‍റെ ഇടയില്‍ എന്റെ ദുഃഖം ഇതുപോലുള്ള ഒരു സമൂഹത്തിനു എന്തിന് കൊടുക്കണം എന്നാണ്. ഇതിനിടയില്‍ ഞാന്‍ ആരായിട്ടു എന്താ എന്ന ചിന്തയും വരുന്നുണ്ട്.
ഒരുകാലത്ത് കാടുകളില്‍ വേട്ടയാടി ജീവിച്ചിരുന്ന ആളുകളില്‍ നിന്നും പുറം മോടികളില്‍ അല്ലാതെ നാം പുരോഗമിച്ചു എന്ന് തോന്നുന്നില്ല.
ഒരു സത്യം മാത്രമേ എന്നെ ആശ്വസിപ്പികാറുള്ളു, കുറേ വര്‍ഷത്തിനു ശേഷം നാമെല്ലാം മണ്ണടിയും. എല്ലാ വലിയ രാജാവും എല്ലാ കുറ്റവാളികളും അവസാനം മടങ്ങിയെ പറ്റുകയുള്ളു.എന്‍റെ ഇന്നത്തെ ശരീരം പോലും കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ എനിക്കുള്ളൂ.
ആളുകളെ ബോധ്യപെടുത്തുന്നത് നിര്‍ത്തി, എന്നിലേക്ക് മടങ്ങുകയാണ്. ഇനി ദുഃഖവും സന്തോവും എഴുതി വിറ്റ് നടക്കുന്ന അപ്പുവില്ല, അതിന്‍റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല...

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ