എല്ലാ സമയവും അവന്‍ പറക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. അവന്റെ ഓരോ തെറ്റുകളും അവര്‍ തിരുത്തി. താന്‍ പറക്കുന്നതിലും ഉയരത്തിലും, ദൂരത്തിലും പറക്കാന്‍ വേണ്ടി അവനെ അവര്‍ ഒരുപാട് പ്രോത്സാഹിപ്പിച്ചു. അങ്ങനെ അവന്‍ പറക്കാന്‍ തുടങ്ങി. അപ്പോഴാണ് അവര്‍ തിരിച്ചറിഞ്ഞത് അവന്റെ ഒപ്പം പറന്നു എത്താന്‍ പറ്റുകയില്ല എന്നത്. അവന്‍റെ സാമീപ്യം പോയിരിക്കുന്നു. അജ്ഞാതമായ വഴികളിലൂടെ അവന്‍ യാത്ര തുടരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ