പണ്ട് എന്നെ എന്നും അതിശയിപ്പിച്ച ഒരു ചോദ്യം ഉണ്ട്. കാഴ്ച ഇല്ലാത്ത ഒരാളിന് എങ്ങനെ നിറങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കും എന്ന്‍. ആ ചോദ്യത്തിന് ഇന്നും ഉത്തരം ഇല്ല. അപ്പോള്‍ എന്തുകൊണ്ട് നിറങ്ങള്‍ എന്നാകും.
മുകളിലെ ചോദ്യം പോലെ തന്നെ ഇപ്പൊ പുതിയ ഒരു ചോദ്യം അലട്ടുകയാണ്. കാഴ്ച ഉണ്ട് എങ്കിലും നിറങ്ങള്‍ ആളുകളുടെ കാഴ്ച ശക്തി അനുസരിച്ച് അല്ലേ എന്ന്. ഒരു പൂച്ച നിറം കാണുന്നതും ഒരു ക്യാമറ നിറം കാണുന്നതും ഓരോ മനുഷ്യര്‍ നിറം കാണുന്നതും ഓരോ രീതിയില്‍ ആണ്. നാം കാണുന്നത് ആകില്ല മറ്റൊരാളുടെ കണ്ണില്‍.
കുറേ ആയല്ലോ എന്തൊക്കെയോ തത്വങ്ങള്‍ വിളമ്പുന്നു, എന്താ എന്ന് വെച്ചാല്‍ പറയാന്‍ ആകും വായിക്കുന്ന ആള്‍ കരുതുന്നത്. പഴയ ഒരു ചൊല്ലുണ്ട്, നമ്മള്‍ നമ്മടെ മാതാപിതാക്കളുടെ കോപ്പി ആണ് പങ്കാളിയില്‍ കണ്ടെത്താന്‍ ശ്രമിക്കുനത്. അത് ആണായാല്‍ ആളുടെ അമ്മയെ പോലെ ഉള്ള ഒരാളെ ആകും നോക്കുന്നത്. എത്ര ഒക്കെ തിരഞ്ഞാലും ഞാനും അമ്മയും കണ്ട വര്‍ണങ്ങള്‍ അങ്ങനെ തന്നെ കാണാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല. ഒരുപാട് പ്രതീക്ഷകള്‍ എന്നും വിഷാദം മാത്രമേ തരു.
ചിലത് അങ്ങിനെ ആണ്. നഷ്ടപെട്ടാല്‍ മാത്രമേ അത് നഷ്ടപ്പെട്ട് എന്ന അറിയുക ഉള്ളു. ചില നിറങ്ങള്‍ അങ്ങിനെ ആണ്. ചില ആളുകള്‍ പോലെ. നമ്മള്‍ടെ ഇ ഫോണ്‍ ന്‍റെ സ്ക്രീന്‍ ഇടക്ക് കേടാകില്ലേ, അത് മാറ്റി വെക്കാം. ഇവിടെ അതില്ല. പോയാല്‍ ആ നിറം പോയി. എത്ര ഒക്കെ തേടിയാലും അത് കിട്ടുകയില്ല. ആ നിറം നഷ്ടപെട്ട ആളുടെ മാത്രം നഷ്ടം ആണ്.
എല്ലാം നടക്കേണ്ടത് പോലെ നടക്കട്ടെ...

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ