2022, ജൂൺ 25, ശനിയാഴ്‌ച

അപമാനം

നമ്മളുടെ രഹസ്യങ്ങളും വേദനകളും മറ്റൊരാളോട് പറയുന്നത് ഒരു വലിയ അപകടം ആണ്. എന്തെന്നാൽ, നമ്മളെ ആഴത്തിൽ മുറിപ്പെടുത്താൻ ഉള്ള ആയുധവും, നമ്മളുടെ ദുർബല ഭാഗങ്ങളുമാണ് തുറന്നു കാട്ടുന്നത്.  വേദനിപ്പിക്കാൻ ഉപയോഗിക്കില്ല എന്ന വിശ്വാസത്തിലാണ് അത് ചെയ്യുന്നത് .

പക്ഷെ കാലം മുന്നോട്ട് പോകുമ്പോൾ, നാം അവരോട് പറഞ്ഞതെല്ലാം അവർ മൂന്നാമതൊരാളോട് പറയാം. നമ്മളുടെ സ്വകാര്യ സന്തോഷങ്ങളും വിഷമങ്ങളും അവർക്കിടയിൽ ചർച്ച ചെയ്തു കീറി മുറിക്കപ്പെട്ടു  വിധികൾ പ്രസ്താവിക്കാം. 

കാലങ്ങൾ ആയി നമ്മൾ വിശ്വസിച്ച അവർ ആ മൂന്നാമതൊരാളുടെ  കണ്ണിലൂടെ നമ്മളെ കാണാം. ഒരു അവസരത്തിൽ നാം പണ്ടു കൊടുത്ത ആ ആയുധം പരമാവധി മൂർച്ചയിൽ  നമ്മളുടെ നേരെ പ്രയോഗിക്കപ്പെടാം. അത് ചിലപ്പോൾ ഈ മൂന്നാമതൊരാളിൽ നിന്നും ആകാം 

 ആളുകളോട് ഉള്ള വിശ്വാസവും ബഹുമാനവും വരെ നഷ്ടപ്പെടാം. ഇത്രയൊക്കെ ആയിട്ടും രഹസ്യം പങ്കു വെച്ച നാം കുറ്റകാരൻ ആകും.

2 അഭിപ്രായങ്ങൾ :