നമ്മളുടെ കുട്ടിക്കാലം സ്വഭാവ രൂപീകരണത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. വിശ്വാസവും അവിടെ നിന്ന് തന്നെ ആരംഭിക്കുന്നു.
നമ്മൾ കുട്ടിയായി ഇരിക്കുന്ന സമയത്തു നമ്മൾക്കു ഒരുപാടു വിശ്വാസം ഉള്ള ഒന്നോ അതിൽ അധികമോ ആളുകൾ വേണം. മാതാപിതാക്കൾ ആകാം, ബന്ധുക്കൾ ആകാം, അയൽവാസി ആകാം. നമ്മൾ കൊടുക്കുന്ന വിശ്വാസം അവർ കാത്തു സൂക്ഷിക്കുകയും വേണം. ഈ സാഹചര്യത്തിൽ വളർന്ന ഒരാൾക്ക് വിശ്വസം എന്നത് കാണും. കാരണം ചെറുപ്പത്തിലേ അതിന്റെ അച്ചു പതിഞ്ഞു കഴിഞ്ഞു.
ഈ ലോകത്തു എല്ലാവരും ഈ സൗഭാഗ്യം ഉള്ളവരല്ല എന്നു ഞാൻ തിരിച്ചറിയുന്നു.അങ്ങനെ അല്ലാത്തവരിൽ വിശ്വസം എന്നത് ഒരു മരീചിക പോലെയാണ്. തന്റെ വിശ്വാസത്തിന്റെ പ്രശ്നം അപ്പുറത്തെ ആളിന്റെ ചെയ്തികളിൽ നിക്ഷേപിച്ചു ആ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുകയാണ്. അവനവനിൽ നിന്ന് തന്നെയാണ് ഓടുന്നത്. സ്വയം തെറ്റ് തിരുത്തുന്നത് വരെ ബന്ധങ്ങൾ എല്ലാം തത്കാലികമാവും.
ആഴമേറിയതും കാലങ്ങളോളം നിലനിൽക്കുന്നതുമായ ആയ ബന്ധങ്ങൾക്ക് വിശ്വാസം അത്യന്താപേക്ഷിതമാണ്.
എപ്പോഴും ഓർക്കേണ്ട ഒരു കാര്യം മറ്റൊരാളുടെ വിശ്വാസത്തിന്റെ ബാധ്യത നിങ്ങൾ ഏറ്റെടുക്കേണ്ടതില്ല. നിങ്ങളുടെ പ്രവർത്തികൾ ആണ് അതിനു കാരണം എന്ന തെറ്റിദ്ധാരണയും വേണ്ട. ചെറുപ്പത്തിൽ കണ്ട കാര്യങ്ങൾ വെച്ചും അനുഭവം വെച്ചും ആണ് ആളുകൾ വിലയിരുത്തുക.
വിശ്വാസം ഉള്ള ആളുകൾ തമ്മിൽ എപ്പോഴും ബന്ധങ്ങൾ കാണും. സൗഹൃദം, പ്രണയം അങ്ങനെ എല്ലാം. ഒരാളുടെ സൗഹൃദങ്ങൾ, ബന്ധങ്ങൾ, അതിന്റെ ആഴം, കാലം ഇതെല്ലാം വെച്ചു ആളുടെ രീതികൾ, വിശ്വാസങ്ങൾ എല്ലാം അറിയാൻ പറ്റും.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ