ഇതിനു ഏറ്റവും നല്ല ഒരു ഉദാഹരണം കൊറോണ വന്ന അവസ്ഥയാണ്. എത്ര രുചികരായമായ ഭക്ഷണം ആണെങ്കിലും അത് ആ രോഗിക്ക് തിരിച്ചറിയാൻ കഴിയില്ല. രോഗമാണ് എന്ന് തിരിച്ചറിയാത്ത പക്ഷം ഭക്ഷണം ഉണ്ടാക്കിയ ആളിനാകും കുറ്റം.
ഇത് പോലെ തന്നെയാണ് സ്നേഹത്തിന്റെ കാര്യവും. ഒരാൾ എത്ര നല്ല പോലെ സ്നേഹിച്ചാലും അത് തിരിച്ചറിയുന്ന രസമുകുളങ്ങൾ ഇല്ല എങ്കിൽ അത് കൊടുക്കുന്ന ആളുടെ തെറ്റല്ല. അത് തിരിച്ചറിയുന്ന ആളുകൾ വന്നാൽ മാത്രമേ സ്നേഹം മനസ്സിലാവുകയും വളരുകയും ചെയ്യുകയുള്ളൂ. അതല്ലാത്ത പക്ഷം, സ്നേഹം കൊടുക്കുന്ന ആളിന് തന്റെ തന്നെ സ്നേഹത്തിൽ സംശയം വരികയും, കാലക്രമേണ മുരടനായി തീരാനും സാധ്യത ഉണ്ട്.
എപ്പോഴും ഓർക്കുക, നിങ്ങളുടെ സ്നേഹം മറ്റുള്ളവരാൽ വിധിക്കപ്പെടുന്നതിനു കാരണം ആയാലും നിങ്ങൾ നിങ്ങളെ ഉപേക്ഷിക്കരുത്. കാരണം ജനനം മുതൽ മരണം വരെ നിന്നോട് കൂടി നീ മാത്രമാണ്. നിന്റെ സ്നേഹം അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കാൻ നിന്നെ കഴിഞ്ഞേ ആരുമുള്ളു.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ