2023, ഏപ്രിൽ 23, ഞായറാഴ്‌ച

ജയപരാജയങ്ങൾ

നമ്മളുടെ വിജയങ്ങൾ ആഘോഷിക്കാൻ ആളുകൾ കാണും എന്നു പണ്ട് കേട്ടിട്ടുണ്ട്. പക്ഷെ അതിൽ തന്നെയും നമ്മെ അസൂയയോടെ ആണ് പലരും നോക്കുന്നത്. നമ്മളുടെ ആ വിജയത്തിലും എന്തേലും കുറ്റവും കുറവും ഉണ്ടോ എന്നു നോക്കി, അതിൽ ആനന്ദിക്കുന്ന ഒരു കൂട്ടം ആൾക്കാർ. അതിൽ ചിലർ നമ്മളുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താകാം, ബന്ധുക്കൾ ആകാം ആരും ആകാം..

പണ്ട് പഴമക്കാർ പറയുന്നത് പോലെ ക്ഷീരമുള്ളോരകിടിന്‍ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം...

അവരുടെ മനസ്സിൽ നമ്മൾ അവരെക്കാൾ ഉയരത്തിലാണ്. അവർക്കു എത്തി പിടിക്കാൻ പറ്റാത്ത ഉയരത്തിൽ. അപ്പോൾ നമ്മളുടെ വിജയം അവരുടെ പരാജയമാകുന്നു, നമ്മളുടെ പരാജയങ്ങൾ അവരുടെ വിജയങ്ങളും.
ആദ്യമാദ്യം അവരോടൊക്കെ ഒരു  ദേഷ്യം ആയിരുന്നു. കാലക്രമേനെ അവരെ കുറിച്ച് ചിന്തിക്കാനുള്ള സമയം തന്നെ ഇല്ലാതായി.

നിർണായക ഘട്ടത്തിൽ ബന്ധങ്ങൾ അവയുടെ തനി സ്വരൂപം വെളിവാക്കി.. അങ്ങനെ പലതും നഷ്ടമായി.. പലതും ബലപെട്ടു..


അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ