2023, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

അയിത്തം

ഇന്നലെ ഒരു സിനിമ കണ്ടപ്പോഴാണ് ആയിത്തത്തിന്റെ കാര്യം ഓർമ്മ വന്നത്. പണ്ട് കിടങ്ങൂർ പിറയാർ ശിവക്കുളങ്ങര അമ്പലത്തിൽ പോകുമ്പോൾ അവിടെ അയിത്തം ഉണ്ട്. അറിയാതെ എങ്ങാനും പൂജാരിയുടെ ദേഹത്തു തട്ടിയാൽ അശുദ്ധിയാണ് . സുജിത്തും പണ്ട്  സമാനമായ അനുഭവം പറഞ്ഞിട്ടുണ്ട്.


കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ഉള്ളിന്റെയുള്ളിൽ ഈ ജാതി, നിറ ചിന്തകൾ ഉണ്ട്. പത്രത്തിൽ വരുന്ന വിവാഹാലോചന പരസ്യങ്ങൾ കണ്ടാൽ തന്നെ കാര്യം ഏറെ കുറെ വ്യക്തമാകും. പല സമയങ്ങളിൽ ആയി പല ആളുകളിൽ നിന്ന് അത് നേരിട്ടും അല്ലാതെയും ഞാൻ കണ്ടു. 


എന്തേലും പ്രശ്നം വന്നാൽ ഉടനെ തന്നെ പ്രശ്നം എന്താ എന്ന് നോക്കാതെ അവൻ/അവൾ ആ ജാതി/മതം  ആയതു കൊണ്ടാണ്, അവരുടെ  രീതി ഇതാണ്, ഇവരെ കൂട്ടത്തിൽ കൂട്ടാൻ കൊള്ളില്ല എന്നൊക്കെ. നോക്കുന്ന ഡോക്ടർ മുതൽ തരുന്ന രക്തം വരെ ഏതു ജാതിയുടെയാണ് എന്ന് നോക്കുന്ന ഒരു പറ്റം ആളുകൾ. 


പുറമെ ഒന്നും അകമേ മറ്റൊന്നും ആയി താൻ എന്തോ വലിയതാണ് എന്ന് വിചാരിച്ചു ജീവിക്കുന്ന ഒരു പറ്റം ആളുകളാണ് മിക്ക മലയാളികളും.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ