അന്ന് എനിക്ക് തോന്നിയതാകാം എന്നു കരുതി. പക്ഷെ കണ്ണുകൾ കള്ളം പറയില്ല എന്നത് പിന്നീടാണ് മനസിലായത്.
പതിയെ പതിയെ കാര്യങ്ങൾ മാറാൻ തുടങ്ങി. ജോലിയിൽ നമ്മളുടെ സ്ഥാനത്ത് പുതിയ ഒരാൾ വരുന്നത് പോലെ. കാര്യങ്ങൾ എല്ലാം അവനിലേയ്ക്കു മാറി. ആദ്യം ആദ്യം ഒരു കച്ചവട പങ്കാളി എന്ന പേരിൽ പലതും അതിന്റെ ഭാഗം എന്നു ഞാൻ തെറ്റിദ്ധരിച്ചു.
ഒരുമിച്ചുള്ള ആഹാരം മുതൽ ഉറക്കം വരെയും ഇല്ലാതെ ആയി. സ്നേഹത്തിന്റെ കണ്ണുകൾക്ക് പകരം വെറുപ്പിന്റെ കണ്ണുകളാണ് എന്നെ വരവേറ്റത്.
വർക്ക് ഫ്രം ഹോം ആയതു കൊണ്ട് മുഴുവൻ സമയവും വീട്ടിൽ തന്നെയാണ്. കൂട്ടിനു ക്ലിയോ ഉണ്ട്. ആകെ കാണുന്ന നേരിട്ട് ഇടപെടുന്ന മനുഷ്യനായി അവളും കുട്ടിയും മാറി.
കുട്ടിക്ക് അവന്റെ തിരക്കുകൾ ആണ്. എപ്പോഴും ഫോണിൽ ആയിരിക്കും. അവളെ കാണാൻ പോലും കിട്ടില്ല. രാവിലെ അവളുടെയും കുട്ടിയുടെയും ആഹാരം ആക്കിയതിനു ശേഷം പിന്നെ രാത്രി കിടക്കാൻ നേരം ആണ് ആൾ എത്തുന്നത്. അതും അവൻ വന്നതിനു ശേഷം രണ്ടു മുറികളിലായി ആണ് കിടക്കുന്നത്.
പരമാവധി സമയവും ഞാൻ ഓഫീസ് മുറിയിൽ തന്നെ ആകും. ജോലി, ഗെയിം അങ്ങനെ ദിവസങ്ങൾ നീണ്ടു പോകും. ഇറച്ചിയും മീനും കഴിക്കാത്ത എനിക്ക് അതിന്റെ വേസ്റ്റ് പല ഇടത്തായി ഉള്ളത് കാരണം ചില ദിവസങ്ങളിൽ ആഹാരം കഴിക്കാൻ പറ്റാതെ ആയി. ഉറക്കം തന്നെ വല്ലപ്പോഴും ആണ്. സൗകര്യങ്ങൾ ഉള്ള, ദിവസവും പണി എടുക്കുന്ന ജയിൽ പോലെയാണ്.
അവളുടെ ചീത്ത വിളിയും ബഹളവും വേറെയും. ഒരിടത്തു ജോലി, ഒരിടത്തു വീട് പണി, അതാണേൽ പൈസയുടെ നല്ല ആവശ്യം ഉള്ള സമയവും.ഈ സമയത്തു സഹായിക്കാൻ അവളെ കണ്ടില്ല, പക്ഷെ പരമാവധി വീടിന്റെ പണി നിന്ന് പോകാൻ ആൾ ആകുന്നതു ശ്രമിച്ചു.
ഒരു ഘട്ടത്തിൽ അവളുടെയും അവന്റെയും മാനസിക പീഡനം കാരണം മരിച്ചാലോ അല്ല എങ്കിൽ ക്ലിയോ ആയി നാട് വിട്ടാലോ എന്നു വരെ ചിന്തിച്ചു. താങ്ങാവുന്ന പരിധികൾ എല്ലാം തുടർച്ചയായി തകർന്നുകൊണ്ട് ഇരുന്നു.
എങ്ങനെ ആളുകൾ ഇങ്ങനെ മാറുന്നു. ഒരിക്കൽ എങ്കിലും സ്നേഹിച്ച ആൾക്ക് ഇങ്ങനെ ക്രൂരത ചെയ്യാൻ പറ്റുമോ. ആത്മാർത്ഥമായി സ്നേഹിച്ചാൽ കിട്ടുന്ന പ്രതിഫലം ആണോ ഇതൊക്കെ..
ഇപ്പോൾ എനിക്ക് ആകെ മരവിച്ച അവസ്ഥയാണ്. ഒരു കാലത്തു ഹരം കൊള്ളിപ്പിച്ച ഒന്നും ഇപ്പൊ അതെ പോലെ ഇല്ല. യാത്ര ആകട്ടെ, പരീക്ഷകൾ ആകട്ടെ.. പൊന്നിക്കും ക്ലിയോയ്‌ക്കും തങ്കനും ഭക്ഷണം കൊടുക്കുക എന്നതിൽ കവിഞ്ഞു ഒരു ലക്ഷ്യവും ആഗ്രഹങ്ങളും ഇന്നില്ല.
തപോവനം പോലും കല്ലും മണ്ണുമായാണ് കാണുന്നത്. ജീവനില്ലാത്ത ഏതോ കോട്ട. എല്ലാം നശ്വരവും ക്ഷണികവും ആണ്.
സാമ്പത്തികമായും മാനസികമായും തകർന്ന തളർന്ന എന്നെ ബാക്കിയുള്ളവർ മണ്ടൻ എന്ന് വിളിച്ചാലും കണ്ണ് കണ്ടു കഥ പറയുന്ന എന്റെ അമ്മ ഇപ്പൊ ഉള്ള എന്റെ കണ്ണ് കണ്ടാൽ എന്ത് പറയാം. ആർക്കറിയാം.. ഒരു കണക്കിന് അത് കാണാത്തത് നന്നായി...
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ