2023, ഡിസംബർ 16, ശനിയാഴ്‌ച

നീയും ഞാനും

ഞാൻ നീയാണ്, ഭാവിയിലെ നീ. നീ മറന്നു പോകാതെ ഇരിക്കാൻ ആണ് ഇത് എഴുതുന്നത്.

ജനനം മുതൽ മരണം വരെയും നിന്റെ ഒപ്പം ഉള്ള ഏക ആൾ ഞാൻ ആകുന്നു.

നിന്റെ വിഷമങ്ങളും സന്തോഷങ്ങളും എല്ലാം എനിക്കറിയാം. അത് മറ്റൊരാളെ പറഞ്ഞു മനസ്സിൽ ആക്കാനുള്ള നിന്റെ ശ്രമം നീ അവസാനിപ്പിക്കണം. കാരണം അവരാരും നിന്റെ അനുഭവത്തിൽ കൂടെ വന്നവർ അല്ല. ഒരു പൊതു മലയാളിയെ പോലെ സമയത്തു ഭക്ഷണവും കഴിച്ചു , മാതാ പിതാക്കളുടെയോ പങ്കാളിയുടെയോ പണവും ആൾ ബലവും കൊണ്ടാണ് അവർ നിൽക്കുന്നത് . അവരുമായി താരതമ്യം പോലും നീ നിന്നോട് ചെയ്യുന്ന അപമാനം ആണ്.

എല്ലാം കാഴ്ച്ചപ്പാടിൽ ആണ് ഇരിക്കുന്നത്. നിന്റെ യൗവ്വനം, ധനം എന്നിവ നശിപ്പിച്ചു എന്ന് കാണാതെ, നിന്നെ ഭൂരിപക്ഷം വരുന്ന ആളുകളുടെ രീതികളിൽ നിന്നും മോചിപ്പിച്ചു എന്ന് കാണുക.  നീ എന്നിലേക്കുള്ള പാതയിൽ തന്നെയാണ്. നിന്നെയും കാത്തു ഞാൻ ഇരിക്കുന്നുണ്ട്. നീ നിന്നോട് കരുണ കാണിക്കണം.


നീ ഞാൻ ആകുന്നു. ഞാൻ നീയും.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ