2024, മാർച്ച് 3, ഞായറാഴ്‌ച

ഒറ്റ

തക്ഷകന്റെ കഥ പോലെ ചിലത് നമ്മൾ എത്ര ഓടി ഒളിച്ചാലും തേടി വരും.

ഒറ്റയ്ക്കു എങ്ങനെ വീട്ടിൽ കഴിയുന്നു, പേടിയില്ലേ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ കേട്ടപ്പോ ആണ് പലതും ഓർത്തത്‌.


ഞാനായി ഒറ്റയ്ക്ക് ജീവിക്കണം എന്നാഗ്രഹിച്ചിട്ടില്ല, പക്ഷെ കാലം ആ വഴിയാണ് എനിക്ക് വേണ്ടി ഒരുക്കി വെച്ചത്. കാലചക്രം തിരിയുന്ന വഴി ആളുകൾ ഒന്നൊന്നായി പോയി.

ഒറ്റയ്ക്ക് എന്നത് ഇപ്പോൾ ഒരു ലഹരി ആയി മാറുന്നു. ഇരിക്കുന്ന ഇടം മൊത്തം സ്വൈര്യവിഹാരം നടത്താം. ചോദിക്കാനോ പറയാനോ നിയന്ത്രിക്കാനോ ആരും ഇല്ല. ആൾക്കുകൾ കൂടെ ഇല്ലാത്തതു കൊണ്ട് വസ്ത്രം പോലും ആവശ്യം ഇല്ല.

ആലോചിക്കുമ്പോൾ സർവ സ്വാതന്ത്ര്യം ആണ്. ബന്ധനങ്ങൾ ഇല്ല. നാളെ നമ്മളെ ഒറ്റപ്പെടുത്താനും ആർക്കും പറ്റില്ല. പല ആളുകളും ഒറ്റപെട്ടു പോകും എന്ന ഭയത്തിൽ ആണ് ബന്ധങ്ങൾ, അത് സൗഹൃദം, പ്രണയം അങ്ങനെ ഏതും കണ്ടെത്തുന്നത്.

ഒറ്റയ്ക്ക് ഇരിക്കുന്നതിന്റെ വില പക്ഷെ വലുതാണ്. ശാരീരകമോ മാനസികമോ ആയി തളർന്നാൽ പെട്ടു പോകും. കെട്ടി പിടിച്ചു കരയാനോ, ഒരു ഗ്ലാസ്‌ വെള്ളം എടുക്കാനോ നാം കഷ്ടപ്പെടാം .

മാനസികമായും ശരീരികമായും ആരോഗ്യം ഉള്ള കാലത്തോളം എന്തേലും ജോലി ചെയ്തു ആഹാരത്തിനും താമസത്തിനുമുള്ള വഴി കണ്ടെത്താം



അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ