2014, ജൂൺ 12, വ്യാഴാഴ്‌ച

ഒരു സപ്ലി

ബിട്ടെക്കും സപ്പ്ലിമന്റിയും (സപ്ലി) തമ്മില്‍ എന്തെന്നില്ലാത്ത ഒരു ബന്ധമുണ്ട്. എനിക്ക് മൂനാമത്തെ സെമിസ്റ്ററില്‍ ഒരു സപ്ലി ഉണ്ടായിരുന്നു. കണക്കായിരുന്നു ആ വിഷയം. ആ സപ്ലിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നവീന്‍റെ (കോമളന്‍) ഫോണ്‍ വരുന്നത്. പരീക്ഷയുടെ ചോദ്യപേപ്പര്‍ ലീക്ക് ആയെന്നും അതവനു കിട്ടിയെന്നും പറഞ്ഞു. പരീക്ഷക്ക്‌ രണ്ടു ദിവസം കൂടിയുണ്ട്. അവന്‍റെ അടുത്ത് പോയി ആ ചോദ്യപേപ്പര്‍ പഠിക്കാമെന്ന് തീരുമാനിച്ചു. അവിടെ ഞാനും കോമളനും തേങ്ങയും കൊച്ചാപ്പിയും ഉണ്ടായിരുന്നു. ചോദ്യപ്പേപ്പറിലെ ചോദ്യങ്ങള്‍ അവര്‍ ഒരു കടലാസിലേക്ക് പകര്‍ത്തിയിരുന്നു. അതീവരഹസ്യമായ വിവരം ആയതു കൊണ്ട് ഒരുപാടു പേരെ അറിയിച്ചില്ല. ബി.എസ്.എന്‍.എല്ലിന്റെ സ്റ്റുടെന്റ്സ് സുവിധയും 2000  മെസ്സേജുകളും ഉള്ള കാലമാണ്. ആന്‍ഡ്രോയിടോ വാട്സ്ആപ്പോ ഇല്ലാതിരുന്ന കാലം. എന്‍റെ ഫോണിലേക്ക് ചോദ്യപേപ്പര്‍ ലീക്ക് ആയെന്നും അതിലെ ആദ്യത്തെ അഞ്ചു ചോദ്യങ്ങളും ചില സപ്ലിക്കാര്‍ മെസ്സേജ് അയച്ചു. അപ്പോള്‍ ഞങ്ങളെല്ലാവരും കൂടി എല്ലാ ചോദ്യങ്ങളും അതിന്‍റെ ഉത്തരങ്ങളും കിട്ടി എന്നു തിരിച്ചയച്ചു. അഞ്ചു ചോദ്യം കിട്ടിയെന്നയച്ച ഓരോരുത്തര്‍ ഏഴാമത്തെയും എട്ടാമത്തെയും ഒക്കെ ചോദ്യത്തിന്‍റെ ഉത്തരംചോദിച്ചു വിളിച്ചു. അപ്പോഴാണ് എല്ലാവര്‍കും പേപ്പര്‍ കിട്ടിയെന്നു മനസ്സിലായത്. രംപോ എന്നെല്ലാവരും വിളിക്കുന്ന രാഹുല്‍ പരമേശ്വര്‍ ചോദ്യങ്ങള്‍ അറിയനായി വിളിച്ചു. ആരും അവനു ചോദ്യപേപ്പര്‍ കൊടുത്തില്ല. അവന്‍ ഓരോ മൊഡ്യുള്‍ പഠിച്ചതിനു ശേഷം ചോദ്യം പഠിക്കാം എന്നാ നിലപാടിലായിരുന്നു. പക്ഷെ ചോദ്യപ്പേപ്പര്‍ കടുപ്പമുള്ളതയിരുന്നു. അവനും അതു പഠിക്കാം എന്ന് തീരുമാനിച്ചു. രാത്രിയില്‍ ടോക്.എച്ച്. എന്ന കോളേജിലെ ജോണിന്‍റെ ഒരു സുഹൃത്ത്‌ എന്നെ വിളിച്ചു. ചോദ്യപേപ്പര്‍ അറിയാനായിരുന്നു. ചോദ്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍, അവന്‍ എഴുതിയ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളായിരുന്നു അവ. കോമളനും തേങ്ങയും ഇപ്പോള്‍ പഠിച്ച ഉത്തരങ്ങള്‍ വെച്ച് അവരുടെ മാര്‍ക്ക്‌ കൂട്ടുകയായിരുന്നു. വാര്‍ത്ത‍ കോമളനോട്‌ പറഞ്ഞു. അവനായിരുന്നു ചോദ്യപ്പേപ്പര്‍ കിട്ടിയിരുന്നത്. അതിന്‍റെ വേരുകള്‍ തേടി ഞങ്ങള്‍ പോയി. ആ ചോദ്യപേപ്പര്‍ വിശദമായി പഠിച്ചപ്പോള്‍ അതു പറ്റിക്കലാണ്‌ എന്ന് മനസിലായി. വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ എല്ലാവരുടെയും പഠിക്കാനുള്ള ഉത്സാഹം പോയി. കുറച്ചു പേരെ വിവരം അറിയിച്ചു.

പിറ്റേന്ന് പരീക്ഷക്ക്‌ പോയപ്പോള്‍ അവിടെ ജൂനിയര്‍ പിള്ളേര്‍ ആ ചോദ്യപേപ്പറിന്‍റെ ഉത്തരം പഠിക്കുന്നതാണ് കണ്ടത്. പറ്റിക്കലാണ്‌ എന്ന് അറിഞ്ഞപ്പോള്‍ പല സപ്ലിക്കാരും എഴുതാന്‍ പോലും വന്നില്ല. ഇതെല്ലം ആലോചിച്ച് കയറിയ ക്ലാസും മാറി പോയി. സംഗതി സത്യമായിരുന്നു. ചോദ്യങ്ങള്‍ എല്ലാം വേറെ ആയിരുന്നു. ഭാഗ്യം കൊണ്ട് ആ വിഷയം പാസ്സായി.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ