എന്‍റെ ബാല്യവും
കൗമാരത്തിന്‍റെ തുടക്കവും ചിലവഴിച്ചത് പാലക്കാട്ടാണ്. അതും പല സ്ഥലങ്ങളില്‍ മാറി
മാറി. എന്‍റെ ഓര്‍മയില്‍ റോസ് ലാന്‍ഡ് എന്ന പുത്തൂരെ വാടക വീടാണ് ആദ്യം ഓര്‍മയില്‍
ഉള്ളത്. അവിടെ നിന്നും പരിചയപ്പെട്ട സി.എസ്.എം. സര്‍, അക്കഅമ്മൂമ്മ, അക്കമാമ്മന്‍,
നീരജ് ചേട്ടന്‍. പിന്നീട് എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജിലെ ക്വാര്‍ട്ടേര്‍സ്.
അവിടെയും ഉണ്ടായിരുന്നു ഒരുപാട് ആള്‍ക്കാര്‍. തൊട്ടടുത്ത വീട്ടിലെ വിഷ്ണു, ശങ്കര്‍
ചേട്ടന്‍, വൈശാഖ്, കണ്ണേട്ടന്‍, അക്കു ചേച്ചി, വിനീത് ചേട്ടന്‍, ചന്ദ്രു ചേട്ടന്‍,
കമല്‍ജിത്ത് ചേട്ടന്‍, കാര്‍ത്തിക് ചേട്ടന്‍, ഹരീഷ് ചേട്ടന്‍, ശ്യാം, ശരത്, അങ്ങനെ
ഒരുപാടു പേര്‍. എല്ലാവരുടെയും പേരുകള്‍ തന്നെ എന്നിക്ക് ഓര്‍മിച്ചെടുക്കാന്‍
പറ്റുന്നില്ല. ഓര്‍മ മാഞ്ഞു പോകുന്നു എന്ന് സത്യം എനിക്ക് തന്നെ മനസ്സിലായി
തുടങ്ങി.
ഞാന്‍ എട്ടാം
തരത്തില്‍ പഠിക്കുമ്പോഴാണ് എന്‍റെ അച്ഛന്‍ ബ്ലഡ് കാന്‍സര്‍ വന്നു മരിക്കുന്നത്.
എനിക്ക് അന്ന് അതിനെ പറ്റി അത്ര ബോധമോ വിവരമോ ഇല്ലായിരുന്നു. അച്ഛന്‍റെ തറവാടായ
കിടങ്ങൂരിലേക്ക് പോകുമ്പോള്‍ ഞാന്‍ പാലക്കാട് ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷമേ
കാണുകയുള്ളൂ എന്ന് സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍
എനിക്ക് ഒരുപാടു സമയം വേണ്ടി വന്നു. അങ്ങനെ ഒരു ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ
പഴയ ഓര്‍മകളുമായി ഞാന്‍ അവരെ കാണാന്‍ ഞാന്‍പാലക്കാട്ടേക്ക് വണ്ടി കയറി.
അവിടെയുള്ള
ഏകദേശം എല്ലാവരെയും തന്നെ ഞാന്‍ കണ്ടു. അച്ഛന്‍റെയും അമ്മയുടെയും സുഹൃത്തുക്കള്‍.
എന്നെ തിരിച്ചറിയാന്‍ അവര്‍ക്ക് എളുപ്പമായിരുന്നു. എന്‍റെ സ്വഭാവമോ മുഖച്ഛായയോ
ഒന്നും മാറിയിട്ടില്ലായിരുന്നു. എനിക്ക് ഓര്‍മ ഇല്ല എങ്കിലും, എന്നെ ഓര്‍മ ഉള്ള
ഒരു കൂട്ടം ആള്‍കാര്‍. പക്ഷെ വര്‍ഷങ്ങള്‍ കടന്നു പോയതും ആളുകള്‍ മാറിയതും ഞാന്‍
അറിഞ്ഞില്ല. ഞാന്‍ സ്ഫടിക പാത്രം പോലെ കൊണ്ടു നടന്നിരുന്ന എന്‍റെ ബാല്യകാല
കൂട്ടുക്കാര്‍ മാറിപ്പോയിരിക്കുന്നു. മാറ്റങ്ങള്‍ എനിക്ക് താങ്ങാനാവുന്നതിലും
അപ്പുറമായിരുന്നു. അവര്‍ എന്നോടെ ചോദിച്ചു , “ നീ എന്താ അപ്പു മാറാത്തത് ? ”. ഞാന്‍
ചിരിച്ചു കൊണ്ട് അതിന്‍റെ ഉത്തരത്തില്‍ നിന്നും ഒഴിവായി. ചിലപ്പോള്‍ ആ യാത്ര
വേണ്ടിയിരുന്നില്ല എന്ന് വരെ തോന്നി പോയി. പക്ഷെ മാറ്റങ്ങള്‍ ഉണ്ടായി എന്ന സത്യം
മനസിലാക്കാന്‍ ആ യാത്ര സഹായകരമായി എന്നതാണ് സത്യം.
എന്‍റെ ചിന്ത
മറ്റൊരു വഴിക്കാണ് നീങ്ങിയത്. ഈ ഒന്‍പതു വര്‍ഷവും ഇവരിലെ ഭൂരിഭാഗവും എന്നെ തേടി
കിടങ്ങൂരിലേക്ക് വന്നിട്ടില്ല. വളരെ കുറച്ച് പേരുടെ സൗഹൃദം മാത്രം ഇന്നും നിലനില്‍ക്കുന്നു.
മാറാത്തതായി ഒന്നു മാത്രമേ ഉള്ളു അതു മാറ്റം ആണ്.
മാറാത്തതായി ഒന്നു മാത്രമേ ഉള്ളു അതു മാറ്റം ആണ്.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ