എന്നാണ് അതു
തുടങ്ങിയത് എന്ന് കൃത്യമായി എനിക്ക് ഓര്‍മയില്ല. പക്ഷെ ആ അവസ്ഥ എന്നെ
പിടികൂടിയിട്ടു കുറച്ചധികം വര്‍ഷമായി. എനിക്ക് എന്‍റെ ഫോട്ടോ എടുക്കുനത് ഇഷ്ടമല്ല.
എങ്കിലും ഞാനുള്ള ഒരുപാട് ഫോട്ടോകള്‍ ഉണ്ട്. എല്ലാവരും പലപ്പോഴായി എന്നോട് അതിന്‍റെ
കാരണം ചോദിക്കുന്നുണ്ട്. അതിന്‍റെ കാരണം എന്താണെന്നു പറഞ്ഞു മനസിലാക്കാന്‍ എനിക്ക്
പറ്റുന്നുമില്ല. നമ്മുടെ സി.എസ്.എം. മാഷ് ഇടക്ക് എന്‍റെ ഫോട്ടോ മോര്‍ഫ് ചെയ്ത്
ഫേസ്ബുക്കില്‍ ഇടുമെന്ന് പറയും. അദ്ദേഹം അങ്ങനെ ചെയില്ല എന്ന ഒരു വിശ്വാസം
ഇപ്പോഴുമുണ്ട്. മാഷ് പറയുന്നതു പോലെ അതൊക്കെ സൌഹൃദത്തിന്‍റെ അധികാര പരിധിയില്‍
പെടുന്നതാണ്. അതുകൊണ്ടാണ് എന്‍റെ ചിത്രങ്ങള്‍ പരിമിതമായത്. എല്ലാവര്‍കും അധികാരം
ഇല്ല, ഉള്ളവര്‍ക്ക് പരാതിയുമില്ല. അങ്ങനെ ഉള്ളവരുമായ് ചിത്രം എടുത്തിട്ടുമുണ്ട്.
പരുധിക്കപ്പുറമുള്ളവര്‍ അതിന്‍റെ കാരണം അറിയേണ്ടതില്ല.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ