2014, ജൂൺ 4, ബുധനാഴ്‌ച

രാമുണ്ണി ക്വാര്‍ട്ടേര്‍സ്

പിജി ഹോസ്റ്റല്‍ എന്ന കാലിതൊഴുത്തില്‍ കുറച്ചു കാലം ജീവിച്ചപ്പോള്‍ ജീവിതം തന്നെ മടുത്തു പോയി. വൃത്തിയുള്ള ശൌച്യലയമോ വൃത്തിയുള്ള മുറികളോ ഇല്ല. കിടക്കാന്‍ ഒരു സ്ഥിരമായ കട്ടിലോ, പുസ്തകവും വസ്ത്രവും വെക്കാന്‍ അലമാരിയോ ഇല്ല, അതൊക്കെ നേരത്തെ വന്നവര്‍ കൊണ്ടു പോയി. അങ്ങനെ ഞാനും സുജിത്തും കൂടി ഒരു വീട് തപ്പി ഇറങ്ങി. അതിനായി ഒരുപാടു നടന്നു. എല്ലാ സ്ഥലത്തും അമിതമായ വടകയാണ് അവര്‍ ചോദിച്ചത്. അവസാനം ഞങ്ങള്‍ രാമുണ്ണി ക്വാര്‍ട്ടേര്‍സില്‍ എത്തി. വാടകയും അഡ്വാന്‍സും കൂടുതലാണെങ്കിലും മറ്റു വഴിയില്ലാത്തത് കൊണ്ടു അതു തന്നെ എടുത്തു. ആ സമയം മറ്റൊരു വീട് ഇതിലും കുറവില്‍ കിട്ടും എന്ന് കേട്ടു. കേട്ടപ്പോള്‍ തന്നെ രാമുണ്ണി ചേട്ടനോട് പല കളവുകളും പറഞ്ഞു വീട് വിട്ടു ഇറങ്ങി. പക്ഷെ ആ വീട് കിട്ടിയില്ല. വീണ്ടും തിരിച്ചു രാമുണ്ണി ക്വാര്‍ട്ടേര്‍സിലേക്ക് തിരിച്ചു വന്നു. ഒരു മാസത്തിനു ശേഷം റോഷനും വന്നു. അങ്ങനെ ഞാനും സുജിത്തും റോഷനും ഒരു വീട്ടില്‍ ആയി. താഴത്തെ വീട്ടില്‍ മെക്കാനിക്കലില്‍ പഠിക്കുന്ന നാലു പേര്‍ ഉണ്ടായിരുന്നു. കോളേജിലേക്കു നടക്കാന്‍ ഒരുപാടു ഉണ്ടെക്കിലും അതു ഒരു പ്രശ്നമായി തോന്നിയില്ല. ഞങ്ങള്‍ പി.ടി എന്നു വിളിക്കുന്ന രജേഷ് പ്രസാദും ഞങ്ങളുടെ കൂടെ കുറച്ചു കാലം ഉണ്ടായിരുന്നു.
ഞാന്‍ പിജി നിര്‍ത്തി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ്‌ ക്ലാസ്സിലെ തെക്കന്‍ എന്ന ബിബിന്‍റെ ചില പ്രകോപനപരമായ നിര്‍ദേശങ്ങള്‍! അതിനു പരുഷമായി തന്നെ മറുപടി കൊടുക്കേണ്ടി വന്നു. പോകാന്‍ പോവുകയാണ് എന്നു കിലുക്കത്തിലെ ഇന്നസെന്റിനെ പോലെ പ്രിന്‍സിപ്പലിന്‍റെ അടുത്ത്‌ ചെന്നു പറഞ്ഞു. എന്നെ കണക്ക് പഠിപ്പിച്ച ആള്‍ ആണ്. എനിക്കാണെങ്കില്‍ അതിനു 0 ആണ് മാര്‍ക്ക്‌. അദ്ദേഹത്തിന് എന്നെ മനസ്സിലായില്ല. ആദ്യം ആരാണ് എന്നാ ചോദിച്ചത്. അദ്ദേഹം‍ നിര്‍ത്താനുള്ള  കാരണം ചോദിച്ചു. ഞാന്‍ പറഞ്ഞു താമസിച്ചു വന്നത് കൊണ്ട് ഒന്നും മനസ്സിലയില്ല എന്ന്. അപ്പോള്‍ ഏതാണ് വിഷമമുള്ള വിഷയം എന്ന് ചോദിച്ചു. സര്‍ എടുത്ത കണക്കാണ് വിഷയം എന്ന് പറഞ്ഞു. ചിന്താവിഷ്ടയായ ശ്യമളയിലെ പോലെ അയ്യോ പോവല്ലേ എന്ന വിളി എനിക്ക് കിട്ടിയില്ല. നിക്കു ഭായിയും വിഷ്ണുവും പോകേണ്ട എന്ന് പറഞ്ഞു. രഞ്ജിത്ത് സാറിനെ പോയി കണ്ടു. അദേഹം പോകുന്നതിനെ കുറിച്ച ഒന്നുകൂടി ആലോചിക്കാന്‍ പറഞ്ഞു. പിന്നീട് സുനില്‍ ചിറ്റപ്പന്റെ കൂട പഠിച്ചിരുന്ന സിവിലിലെ രാജേഷ്‌ സാറിനെയും കണ്ടു. കാണാന്‍ സുജിത്തും കൂടെ ഉണ്ടായിരുന്നു. എന്നാലും പോകണം എന്നു ഉറച്ച തീരുമാനവുമായി രാമുണ്ണി ക്വാര്‍ട്ടേര്‍സില്‍ എത്തി. അപ്പോള്‍ സുജിത്തും റോഷനും കുറെ ഉപദേശം തന്നു. ഇതിനിടയില്‍ പി.ടി വന്നു. എനിക്ക് എന്‍റെ തീരുമാനം മാറ്റേണ്ടി വന്നു. പിജി പഠിക്കാം എന്നായി. പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി വിശ്വരൂപം സിനിമ പോയി കണ്ടു.



2 അഭിപ്രായങ്ങൾ :