കണ്ണൂര്‍ എന്ന്
കേള്‍കുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വന്നിരുന്നത് പത്രങ്ങളില്‍ കണ്ടിരുന്ന
അക്രമങ്ങളാണ്. എന്‍റെ എഞ്ചിനീയറിംഗ് കഴിഞ്ഞ് ഇന്‍ഫോസിസ് ജോയിനിംഗ് ലെട്ടറും
പ്രതീക്ഷിച് ഇരിക്കുകയായിരുന്നു. ആങ്ങനെ ഇരിക്കുന്ന ഒരു ദിവസമാണ് എനിക്ക് ജോവിന്റെ
ഫോണ്‍ വരുന്നത്. ലെറ്റര്‍ വന്നു എന്നവന്‍ വിളിച്ചു പറഞ്ഞു. പോകാനുള്ള യാതൊരു
തയാറെടുപ്പും ഇല്ലല്ലോ എന്നാലോചിച്ചു തുടങ്ങിയപ്പോഴേക്കും അവന്‍ പറഞ്ഞു ഫെബ്രുവരി
എന്നത് അവര്‍ മെയിലേക് മാറ്റി എന്ന്. ഉണ്ടായിരുന്ന കെ.സ്.ഇ.ബി. അപ്രന്ടിസ് ജോലി
ഇന്‍ഫോസിസിനായി കളഞ്ഞല്ലോ എന്നോര്‍ത്ത് ദുഃഖം തോന്നി. ഇനി എന്ത് എന്ന്
ചിന്തിക്കാന്‍ പോലും വയ്യാത്ത അവസ്ഥ. ജോലി നീണ്ടു പോയി എന്നറിഞ്ഞു ആ ദുഃഖം
ആഘോഷിക്കാന്‍ ഇന്നേ വരെ വിളിചിട്ടില്ലാത്ത എല്ലാവരും വിളിക്കാന്‍ തുടങ്ങി. ഇന്‍ഫോസിസില്‍
കൊണ്ട് പോകാനായി മേടിച്ച എന്‍റെ ഗാലക്സി ചാറ്റ് എന്ന മൊബൈലും വന്നു. ജോലി
കിട്ടിയിട്ട് തിരിച്ചു അക്കൌണ്ടിലേക് ഇടാം എന്ന് കരുതി മേടിച്ചതാണ്. ജോലി പോയി. ആ
ഫോണ്‍ ഒരു നല്ല നിമിത്തം തന്നെ. എന്‍റെ പിന്നീടുള്ള ജീവിതത്തില്ലെ പല നിര്‍ണായക
സംഭവങ്ങള്‍ക്കും ഈ മൊബൈല്‍ കാരണമായിട്ടുണ്ട്.
അങ്ങനെ എന്ത്
ചെയ്യണം എന്നാലോചിച് ഇരിക്കുമ്പോഴാണ് ഇന്‍സ്ട്രുമെന്റ്റേനില്‍ പഠിച്ച വിഷ്ണുവിന്റെ
ഫോണ്‍ വരുന്നത്. എഞ്ചിനീയറിംഗ് പിജിയുടെ അവസാനത്തെ സ്പോട്ട് അഡ്മിഷന്‍ അടുത്ത
ദിവസമാണ് എന്നവന്‍ പറഞ്ഞു. ഞാന്‍ റാങ്ക് ലിസ്റ്റ് എടുത്തു നോക്കി. കിട്ടാന്‍
യാതൊരു സാധ്യതയും കണ്ടില്ല. എങ്കിലും വെറുതെ പോയി നോക്കാം എന്ന് വെച്ചു. ഞാന്‍
തിരുവനന്തപുരം ഏതാണ വൈകി. എന്‍റെ റെജിസ്റ്ററേഷന്‍ ചെയ്തത് നെല്‍സനാണു. ഞാന്‍
എത്തിയപ്പോഴേക്കും പരിപാടി തുടങ്ങിരുന്നു. നെല്‍സണ്‍ന്‍റെ ഒരു കൂടുകാരനും
ഉണ്ടായിരുന്നു. ഇലക്ട്രിക്കലിന്‍റെ സീറ്റ് തീര്‍ന്നു. പിന്നെ ഉള്ളത് പാമ്പാടിയിലെ
മാനേജ്‌മന്റ് കോഴ്സ് ആണ്. അതാണെങ്കില്‍ എനിക്ക് താല്‍പര്യവും ഇല്ല. ഇലക്ട്രിക്കല്‍
അയ എല്ലാ ആളുകലും സ്റ്റേജില്‍ കയറി ഇറങ്ങുന്നതാണ് കണ്ടത്. അങ്ങനെ കുറേ പേര്‍ കയറി
ഇറങ്ങി പോയപ്പോള്‍ എന്‍റെ പേര് വിളിച്ചു. എനിക്ക് താല്പര്യം ഇല്ലെങ്കിലും
അവിടെയുള്ള ആളുകള്‍ എന്നെ ഒന്നു കണ്ടോട്ടെ എന്ന് കരുതി ഞാന്‍ സ്റ്റേജിലേക്ക്
നീങ്ങി. ആദ്യം ഒരു കസേരയില്‍ ഇരിന്നു. ഊഴം കാത്തിരിക്കുമ്പോള്‍ ഇലക്ട്രിക്കല്‍
പഠിച്ച ഒരു പയ്യന്‍ എന്‍റെ അടുക്കല്‍ വന്നു. കണ്ണൂരില്‍ ഇലക്ട്രോണിക്സ് കോഴ്സ്
ഉണ്ട് അത് നല്ലതനെണ്ണ്‍ പറഞ്ഞു. എന്നെ സ്റ്റേജിലേക്ക് വിളിച്ചു. ചെന്നപ്പോള്‍
തന്നെ എനിക്ക് വേണ്ട എന്നു ഞാന്‍ പറഞ്ഞു. അവര്‍ പറഞ്ഞു കണ്ണൂരില്‍ ഒരേ ഒരു
സീറ്റുണ്ട് വേണോ എന്ന്. എന്ത് ചെയ്യണം എന്ന് ആലോചിച്ചുനോക്കി. ചിട്ടപ്പന്മാരെ
ഫോണില്‍ വിളിച്ചു നോക്കി. അവരാണെങ്കില്‍ ഫോണും എടുകുന്നില്ല. അപ്പോഴാണ് എന്നോട് ഈ
കോളേജിനെപ്പറ്റി പറഞ്ഞ പയ്യന്‍ സ്റ്റേജിലേക്ക് വന്നത്. അവനു ഈ സീറ്റ് വേണം എന്ന്
പറഞ്ഞു. അപ്പോള്‍ ഞാന്‍ രണ്ടും കല്പിച്ചു ആ സീറ്റ് അങ്ങെടുത്തു. എത്രയാണ് പഠിത്തം
നിര്‍ത്താന്‍ വേണ്ടത് എന്ന് ചോദിച്ചതിനു ശേഷം എന്‍റെ സര്‍ട്ടിഫിക്കറ്റ് കൊടുത്തു.
അങ്ങനെ ജീവിതത്തില്‍ ആദ്യമായി വീട്ടില്‍ നിന്നും ഞാന്‍ മാറുകയായിരുന്നു. എന്‍റെ പല
മാറ്റങ്ങള്‍കും കാരണമായ കണ്ണൂരിലേക്ക്.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ