2014, ജൂൺ 4, ബുധനാഴ്‌ച

സൈബര്‍ ലോകം

ഗാലക്സി ചാറ്റ് എന്ന മൊബൈല്‍ ചില സമയം എന്‍റെ ശത്രവും ചില സമയം എന്‍റെ മിത്രവുമാണ്. ഇന്റെര്‍നെറ്റ് എന്നാ മായാ ലോകത്തേക്ക് എന്നെ വീചാറ്റ്, കിക്ക്, വാട്സാപ്പ് അങ്ങനെ പല ആപ്പുകള്‍. എന്തിനു എന്നു ചിന്തിക്കാതെ എന്‍റെ വിലപ്പെട്ട സമയം പാഴാക്കി കളഞ്ഞു. അതിന്‍റെ വ്യാപ്തി അറിയുന്ന ഏക ആള്‍ ഞാനാണ്‌. എന്നാലും അതിന്‍റെ ചില വശങ്ങള്‍ എന്‍റെ സുഹൃത്തുക്കള്‍ക്ക് അറിയാം. മെക്സിക്കോ, ഫിലിപ്പൈന്‍സ്, എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ അറിയാതെ തന്നെ അവരുടെ മുഖത്ത്‌ പുഞ്ചിരി വരും. അതെന്താണ് എന്ന് എനിക്കും അവര്‍ക്കും അറിയാം. പരിശുദ്ധ (ആത്മാര്‍ത്ഥ) പ്രണയം എന്നത് ബംഗ്ലൂര്‍ ഡേയ്സില്‍ നിവിന്‍ പൊളി പറയുന്നത് പോലെയാണ്, അതൊരു സാന്തക്ലോസ് ആണ്. ആരും യഥാര്‍ത്ഥ സാന്തക്ലോസിനെ കണ്ടിട്ടില്ല. പക്ഷെ അതു കണ്ടെന്നു വിശ്വസിക്കുന്ന ചിലരുണ്ട്. ആ ചിലരില്‍ ഞാനുമുണ്ട്.

അതു സൈബര്‍ ലോകത്തു നിന്നും ഞാന്‍ കണ്ടു എന്ന് പറഞ്ഞാല്‍ ഒരുപക്ഷെ താങ്കള്‍ വിശ്വസിക്കില്ലയിരിക്കാം. പക്ഷെ ചില സമയമങ്ങളില്‍ സത്യം നുണയെക്കാള്‍ വിചിത്രമാണ്.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ