സ്വപ്നനളുടെ കാലു നല്‍കി എന്നെ നടത്തിപ്പിച്ചു.
പ്രതീക്ഷയുടെ ചിറകുകള്‍ നല്‍കി എന്നെ പറക്കാന്‍ പഠിപ്പിച്ചു. പറന്നു തുടങ്ങിയപ്പോള്‍
എന്നെ കൈവിട്ടു കളഞ്ഞതെന്തിനെന്നു എനിക്കറിയില്ല. അവസാനം ആ ചിറകുകളും കാലുകളും നീ തന്നെ
അരിഞ്ഞു കളയുന്നു. ഇങ്ങനെ അരിയനായിരുന്നു എങ്കില്‍ എന്തിനു നീ അവ എനിക്ക് തന്നു.
എന്തിനെന്നെ വെറുതേ മോഹിപ്പിച്ചു, അവസാനം ഇങ്ങനെ ആവുമെന്ന് നിനക്കറിയാമായിരുന്നെങ്കിലും
എന്തിനു നീ അതു എന്നോട് മറച്ചു വെച്ചു. അറിയില്ല, എനിക്കിപ്പോഴും അറിയില്ല. പക്ഷെ
ഒന്നെനിക്കറിയാം, പ്രതീക്ഷയുടെ കൊടുമുടിയില്‍ നിന്നും ഏകാന്തതയുടെ അതീവ താഴ്ചയുള്ള ഗര്‍ത്തത്തിലെക്കാണ് നീ എന്നെ തള്ളിയിട്ടത്.
പിടയുന്ന ചിറകും മുറിവുള്ള കാലുമായ് എന്നും ഞാന്‍ അവിടെ തന്നെ കാണും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ