2014, ജൂലൈ 17, വ്യാഴാഴ്‌ച

ക്ലിയോപാട്ര

അവള്‍ എന്‍റെ മടിയില്‍ കിടന്നുറങ്ങിയപ്പോള്‍ കര്‍ണ്ണന്‍റെ മടിയില്‍ പരശുരാമന്‍ കിടന്നതാണ് ഓര്‍മ്മ വന്നത്. എനിക്ക് എഴുനേല്‍ക്കണം എന്നുണ്ട്, പക്ഷെ അവളുടെ ഉറക്കം മുടക്കേണ്ട എന്ന് കരുതി ഞാന്‍ എഴുന്നേറ്റില്ല. എന്‍റെ കൈ അവളുടെ ചാരവും കറുപ്പും ചേര്‍ന്ന തലയില്‍ ഇരിക്കുകയാണ്. കൈ എടുത്തു മാറ്റാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പാതി ഉറക്കത്തില്‍ എന്‍റെ കൈ അവളുടെ തലയില്‍ തന്നെ വെപ്പിച്ചു. ചിലപ്പോള്‍ അവളുടെ കൂടെപ്പിറപ്പിനെ നാലു നായ്ക്കള്‍ കടിച്ചു കൊന്നത് കണ്ടതുകൊണ്ടാവം, അവള്‍ക്കു പുറത്തിറങ്ങാന്‍ എപ്പോഴും ഭയമാണ്. സുജിത്ത് അവളെ മുറിയില്‍ ഇട്ടപ്പോഴും അവള്‍ക്ക് ഭക്ഷണം കൊടുത്തപ്പോഴും സുജിത്തിന്‍റെ മറ്റൊരു മുഖം ഞാന്‍ കണ്ടു. റോഷന് അവളെ ഭയമാണ്, എന്താ കാരണം എന്ന് എനിക്കറിയില്ല.

റോഷന്‍ അവളെ എവിടെയേലും കൊണ്ട് കളയു, ഇല്ലെങ്കില്‍ അവള്‍ മുറി മുഴുവനും വൃത്തികേടാക്കും എന്നു പറഞ്ഞു. അപ്പോള്‍ മറ്റു പല ചിന്തകളും എന്നിലേക്ക് വന്നു. ഇന്ന് ക്ലിയോ കാണിക്കുന്ന പലതും ആദ്യ നാളുകളില്‍ ഞാനും ചെയ്തു കാണാം. നമ്മള്‍ ചെറുതായിരുന്നപ്പോള്‍ നമ്മുടെ മാതാ പിതാക്കളും ബന്ധുക്കളും നമ്മളെ എത്ര മാത്രം ശ്രദ്ധിച്ചു വളര്‍ത്തിയിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ