2014, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

ഒരപകടം

ഞാനും റോഷനും പ്രൊഫസ്സറും കുരുവിയും ഗായകനും ഇക്കയുടെ കടയിലേക്ക് കഴിക്കാനായി ഇറങ്ങി. ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു നടക്കുകയായിരുന്നു. എ.റ്റി.എമ്മിന്‍റെ അടുത്തെത്തിയപ്പോള്‍ ഒരു ബുള്ളറ്റിന്‍റെ ശബ്ദത്തിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞു. നിയന്ത്രണംവിട്ട ഒരു ഓട്ടോ ഞങ്ങളുടെ നേരെ വരുന്നതാണ് കണ്ടത്. ഞാനും റോഷനും ഓടി മാറി. ബുള്ളറ്റില്‍ നിന്നും എന്തോ ഒന്ന് താഴെ ഒരു കുഴിയിലേക്ക് വീഴുന്നതാണ് പിന്നെ കണ്ടത്. താഴെ നോക്കിയപ്പോള്‍ ചോരയില്‍ മുങ്ങി കിടക്കുന്ന ഒരാളെയാണ് കണ്ടത്. ഓട്ടോക്കാരന് ഒന്നും പറ്റിയില്ല. എനിക്കും റോഷനും ഇക്കക്കും ഗായകനുമൊക്കെ ഒരു മരവിച്ച അവസ്ഥ ആയിരുന്നു. കുരുവി പെട്ടന്ന്‍ താഴേക്ക് ചാടി അയാളുടെ നില നോക്കി. അപ്പോഴേക്കും ആളുകള്‍ കൂടി. ബുള്ളറ്റിലെ ആളുകളെ ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു.

ഇവിടെ ഒരു നിമിഷം മാറിയിരുന്നെങ്കില്‍, ഒരു പക്ഷെ ഞാനോ മറ്റാരെങ്കിലുമോ ആ അപകടത്തില്‍ പെടുമായിരുന്നു. അപകടങ്ങള്‍ പത്രത്തിലും ടി.വിയിലുമൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ നേരിട്ട് ഒരനുഭവം ഇതാദ്യമായാണ്.


ഈ അപകടത്തില്‍ ഓട്ടോക്കാരന്‍ മദ്യപിച്ചിരുന്നു എന്നാണ് തോന്നുനത്. എന്തോ ഭാഗ്യം കൊണ്ട് അയാളുടെ വണ്ടിയില്‍ യാത്രക്കാരില്ലായിരുന്നു. ഇതിപ്പോള്‍ ഒരു ബസ്‌ ഓടിച്ചിരുന്ന ആള്‍ ആയിരുന്നു എങ്കില്‍, ഒരു പറ്റം പാവം യാത്രക്കാര്‍ മരണത്തിന്‍റെ വായിലേക്ക് പോകും, പിന്നെ പത്രക്കാര്‍ക്ക് ഒരു കോളം വാര്‍ത്ത‍യും. മദ്യപാനം ഒരു തെറ്റാണു എന്ന് ഞാന്‍ പറയില്ല. പക്ഷെ മദ്യപിച്ചു വാഹനം ഓടിക്കുമ്പോള്‍, ഇതിലൊന്നും പെടാത്ത ഒരു കൂട്ടം സ്വപ്നങ്ങളുള്ള കുറച്ചാളുകള്‍ ബാലിയാടാവം. നിങ്ങളുടെ മദ്യപാനം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടാവരുത്, അതൊരു അപേക്ഷയാണ്...

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ