ഫോട്ടോ ഫോബിയ എന്ന എന്‍റെ പഴയ ഒരു പോസ്റ്റ് വായിച്ചു
കാണും എന്ന് കരുതുന്നു. ചില ചിന്തകളും ആശയങ്ങളും വിത്തുകള്‍ പോലെയാണ്. അവ വളരാന്‍
സമയവും പോഷണവും അത്യാവശ്യമാണ്. അതുപോലെയുള്ള ഒരു വിത്ത് എന്‍റെ മനസ്സില്‍ കുറെ
കാലങ്ങള്‍ മുന്‍പ് നമ്മുടെ സി.എസ്.എം. സര്‍ ഇട്ടിരുന്നു.
എന്‍റെ ഫോട്ടോ ഫോബിയ മാറ്റണം എന്നാണ് അത്. കഴിഞ്ഞ
ദിവസം ആ ഫോബിയയും എന്‍റെ പെട്ടന്നുള്ള
ദേഷ്യവും കാരണം അടുത്ത സുഹൃത്തിനെ വേദനിപ്പിക്കേണ്ടി വന്നു. അവനുള്‍പ്പെടെ ഒരുപാടെ
പേരെ എന്‍റെ ദേഷ്യം മൂലം പല സമയങ്ങളിലായി വേദനിപ്പിച്ചിട്ടുണ്ട്. ഇന്ന് തിരിഞ്ഞു
നോക്കുമ്പോള്‍, അവരെല്ലാം എന്‍റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞാന്‍ ചെയ്ത തെറ്റുകള്‍ അവര്‍ ക്ഷമിച്ചു, എന്നിട്ടും അവരുടെ ഈ ഒരു ആഗ്രഹം പോലും സാധിച്ചു
കൊടുക്കാന്‍ കഴിയില്ല എങ്കില്‍, സുഹൃത്ത് എന്ന നിലയില്‍ ഒരു പരാജയമാകും.
അല്ലെങ്കിലും ചിലപ്പോള്‍ നാം ചിലതില്‍ മനപ്പൂര്‍വ്വം
തോല്‍ക്കും. ആ തോല്‍വികള്‍ ഞാന്‍ എന്ന വ്യക്തിയെക്കാളും പ്രാധാന്യം ആ ബന്ധത്തിനു
കൊടുക്കുനത് കൊണ്ടാണ്. അടുത്ത ആളുകളുടെ ഇടയില്‍ ആ ഫോബിയ ( ഒരു തരം പ്രാന്ത്)
വരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്.
ജീവിതത്തില്‍ പലതിന്റെയും വില മനസിലവുനത് അവ
നഷ്ടപ്പെടുമ്പോഴാണ്. ചില അനുഭവങ്ങള്‍ അവ നഷ്ടപെടുന്നതിനു മുന്നേ അവയുടെ മൂല്യം നമുക്ക്
കാണിച്ചു തരും. നല്ല സൗഹൃദങ്ങൾ അങ്ങനെയാണ് എനിക്ക്
അനുഭവപ്പെട്ടിട്ടുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ