എന്‍റെ ഒരു ചിത്രം അവള്‍ ചോദിച്ചപ്പോള്‍ അത് നല്ല
ഒന്നാവണം എന്ന് കരുതി ഞാന്‍ എന്‍റെ പഴയ ഒരുപാടു ചിത്രങ്ങള്‍ തപ്പി. തപ്പുന്നതിടയില്‍ എന്‍റെ ബാല്യകാല ചിത്രങ്ങളും
എന്‍റെ കണ്ണില്‍പ്പെട്ടു. അതൊക്കെ ഞാന്‍ തന്നെയാണോ എന്ന് തോന്നി പോയി. കുറെ
തിരച്ചിലിനു ശേഷം ഞാന്‍ കണ്ണാടിയുടെ മുന്നില്‍ ചെന്നു. ഫോട്ടോ എടുക്കാന്‍
മടിയുള്ളത് കൊണ്ടും, ശരീര സൌന്ദര്യ വസ്തുക്കളില്‍ ശ്രദ്ധയില്ലാത്തതുകൊണ്ടും ഒക്കെ കൊണ്ടാവാം, ഞാന്‍ എന്‍റെ രൂപത്തില്‍ ഞാന്‍ അമിത പ്രാധാന്യം കൊടുതിട്ടില്ല (വല്ലപ്പോഴുമുള്ള ക്ഷൗരത്തിലു പോലും).
ഇന്ന് ഞാന്‍ എന്‍റെ പ്രതിബിംബത്തെ നോക്കുമ്പോള്‍ എനിക്ക് ഞാന്‍ ഒരു അപരിചിതനായി
തോന്നുന്നു. എന്‍റെ രൂപം ഒരുപാട് മാറിയിരിക്കുന്നു. എന്‍റെ മുടി കുറെ പോയിരിക്കുന്നു,
നര കൂടിയിരിക്കുന്നു.
പണ്ടെന്നോ കേട്ട ഒരു കഥയാണ് എനിക്ക് ഓര്‍മവന്നത്.
മരണത്തെക്കുറിച്ച് എന്തുകൊണ്ട് മുന്നറിപ്പ് തന്നില്ല എന്നൊരാള്‍ കാലനോട് ചോദിക്കുമ്പോള്‍, കാലന്‍ കൊടുത്ത ഉത്തരമാണ് കണ്ണാടി എനിക്ക് കാണിച്ചു തന്നത്. കാലം
നീങ്ങുന്നുവെന്നും അതിന്റെ സൂചനകള്‍ എന്‍റെ ശരീരത്തില്‍ തന്നെ കാണാമെന്നും, നശ്വരമായ ഈ ലോകത്തില്‍ എന്‍റെ സമയം വളരെ പരിമിതമാണെന്നുമുള്ള അവഗണിക്കാനാവാത്ത ഒരു മുന്നറിയിപ്പ്.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ