2015, മേയ് 4, തിങ്കളാഴ്‌ച

യന്ത്രങ്ങള്‍

തിരക്കുകള്‍ കാരണം എഴുതാന്‍ പറ്റിയില്ല. ഉത്തരങ്ങള്‍ തേടി അലയണം എന്ന ആഗ്രഹംപോലും കാലം എന്നില്‍ നിന്നും മറച്ചു. ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് എന്നെ തള്ളിവിട്ടു. 

ഇന്ന്  റൂമിലെ എല്ലാവരുംകൂടി ഒരു പടം കാണാം എന്ന് കരുതി. പക്ഷെ എന്തോ എല്ലാവരും അവരുടേതായ ലോകത്തിലാണ്. ഞാനും അങ്ങനെ തന്നെ. തൊട്ടടുത്തുള്ള ആളുകളെക്കാളും അകലെയുള്ള ആളുകളാണ് നമുക്കൊക്കെ വലുത്.


ഞാന്‍ അങ്ങനെ ആയിരുന്നെങ്കിലും ഇതുവരെ എന്റെ കൂടെയുള്ളവര്‍ അതിനു വിപരീതമായിരുന്നു. ഇന്നത്‌ മാറിയിരിക്കുന്നു.  ആളുകള്‍ അടുത്തുണ്ട് എങ്കിലും അകലെ എന്ന തോന്നല്‍. അകലെയുള്ള ആളുകള്‍ അടുത്തുള്ള ഒരു തോന്നല്‍.

മനുഷ്യരെ അടുപ്പിക്കാന്‍ കണ്ടുപിടിച്ച കണ്ടുപിടുത്തം മനുഷ്യരെ അകറ്റാന്‍ കാരണമാകുന്ന...

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ