2015, മേയ് 27, ബുധനാഴ്‌ച

മുതലക്കുളം

പറക്കുമ്പോള്‍ ആ പക്ഷി അറിഞ്ഞിരുന്നില്ല ഒരിക്കല്‍ ആകാശം വെടിഞ്ഞു ഭൂമിയില്‍ എത്തണം എന്നത്. അതും താന്‍ എന്നും ഭയപെട്ടിരുന്ന മുതലക്കുളത്തില്‍ തന്നെ എത്തും എന്നും. അവിടെ അവനെ ആക്രമിക്കാന്‍ ഒരു കൂട്ടം മുതലകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവന്‍റെ മുന്നില്‍ രണ്ടു വഴിയാണ് ഉള്ളത്. തനിക്കു ഏറെ താല്പര്യമുള്ള സ്ഥലങ്ങളില്‍ പറന്നു നടക്കാം. പക്ഷെ പട്ടിണി കിടന്നു മരിക്കേണ്ടി വരും. പിന്നെ കുളത്തില്‍ മല്ലിട്ട് മരിക്കാം. ആകെയുള്ള ഈ ജീവിതം ഇങ്ങനെ മല്ലിട്ട് തീര്‍ക്കണോ അതോ പറന്നു തീര്‍ക്കണോ എന്ന്‍ ചിന്തിക്കാന്‍ പോലും ഇപ്പോള്‍ അവനു സമയമില്ല... 

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ