ജനിക്കുമ്പോഴും മരിക്കുമ്പോഴും നാം ഒറ്റക്കാണ്. ഇതൊക്കെ നമുക്ക് അറിയാവുന്നതാണ്, എങ്കിലും നാം അത് സൌകര്യപൂര്‍വ്വം അത് മറക്കും. ജീവിതത്തിന്‍റെ ഒരു നല്ല ശതമാനം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ചിലവാക്കുന്നു . പിന്നെയുള്ള സമയത്തില്‍ തിരക്കുകള്‍ കാരണം പലരും എന്തിനാണ് ഇതൊക്കെ ചെയുന്നത് എന്ന് അന്വേഷിക്കാന്‍ വരെ മറന്നു പോകുന്നു.
കാലം മുന്‍പോട്ടു പോകുമ്പോള്‍ കൂടെയുള്ള പലരും പോയി തുടങ്ങി. ഇപ്പോള്‍ ആരൊക്കെയോ കൂടെയുണ്ട്. ഇന്നല്ലെങ്കില്‍ മറ്റൊരുനാല്‍ അവരും പോകും.
ഇപ്പോള്‍ ആളുകളെ നോക്കുമ്പോള്‍, വസ്തുക്കള്‍ കാണുമ്പോള്‍ ഇവരൊക്കെ ഇന്നല്ലെങ്കില്‍ നാളെ ഉപേക്ഷിക്കണം എന്ന ചിന്ത എന്നെ അലട്ടുന്നു.
എന്തെല്ലമുണ്ടായാലും എപ്പോഴും നാം തനിയെ തന്നെയാണ്. തിരക്കുകള്‍ ആ സത്യത്തെ മറയ്ക്കുന്നു എന്ന് മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ