ക്രൂരനും
അഹങ്കാരിയും സ്വാര്‍ത്ഥനും പിശുക്കനും എന്ന് ആളുകള്‍ വിളിക്കുന്ന അവനെ
അടുത്തറിയാവുന്ന ഒരേയൊരാള്‍ അവന്‍ മാത്രമാണ്. ഒരു നേരം ഭക്ഷണത്തിന് പൈസ കടം
കൊടുക്കാത്ത ആളുകള്‍ അവന്‍റെ കയ്യില്‍ നിന്നും അവന്‍റെ സന്തോഷത്തിന്‍റെ പങ്കു
ഭക്ഷണമായി പറ്റുന്നു. എന്നിട്ട് അതിന്‍റെ അളവ് കുറഞ്ഞു എന്ന് പറഞ്ഞ് അവനെ
പിശുക്കന്‍ എന്ന് വിളിക്കുന്നു. അവനെ ഒന്നിനും സഹായിക്കാതെ അവന്‍റെ സഹായം
പ്രതീക്ഷിച്ചു, അത്
ലഭിക്കാത്തപ്പോള്‍ അവനെ സ്വാര്‍ത്ഥന്‍ എന്ന് വിളിക്കുന്നു. അപ്രിയ സത്യം
പറയുമ്പോള്‍ അവന്‍ അഹങ്കാരിയാകുന്നു.
അവനെ അവനാക്കിയ ആളുകള്‍ തന്നെ അവനെ അവനായതുകൊണ്ട് കുറ്റപ്പെടുത്തുന്നു...
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ