ഓര്‍മ്മകള്‍ വീണ്ടും തിരിഞ്ഞു കുത്തുന്നു. വീട്ടിലെ കല്ലിലും മണ്ണിലും ചവിട്ടി നടന്ന കാലുകള്‍ ഇന്ന് ചവിട്ടുന്നത് സോക്ക്സും ടൈല്‍സും മാത്രം. കുടുംബത്തോടൊപ്പം ഒരുമിച്ചുള്ള ഭക്ഷണവും സംഭാഷണവും മാറി, ഇന്ന് എപ്പോഴോ വരുന്ന ഒരഥിതി ആയി മാറി ഞാന്‍. ഒരു നല്ല കഥയോ നോവലോ വായിച്ചത് വിദൂര ഭൂതകാലത്തില്‍. എവിടെയോ എന്നെ എനിക്ക് തന്നെ നഷ്ടപെടുന്ന തോന്നല്‍. എന്റേതെന്നു കരുതിയതൊക്കെ അകന്നു പോകുന്ന ഒരു തോന്നല്‍. ഒരിക്കലും താല്പര്യമില്ലാത്ത ഏതോ മത്സരത്തില്‍ പങ്കെടുത്ത തോന്നല്‍.
വളരെ വലിയ ഈ പ്രപഞ്ചത്തില്‍ നാം ഒക്കെ എത്ര ചെറുതാണ് എന്നാ തിരിച്ചറിവ് ചിലപ്പോള്‍ നമ്മെ ശക്തരാക്കം. ഒന്നും ഇവിടെ നിന്നു എനിക്ക് കൊണ്ട് പോകാനില്ല. എന്‍റെ ഉണ്മയെ മാറ്റാന്‍ ആരാലും സാധിക്കുകയുമില്ല.
യന്ത്രങ്ങളുടെ, വഞ്ചനയുടെ ക്രൂരതയുടെ , അഹന്തയുടെ ലോകത്ത് നിന്നും ഇനി കുറേ നാളുകള്‍ വിശ്രമം. ഞാനും നിങ്ങളും ആ ലോകത്തിന്‍റെ ഭാഗമാണ് ശെരിയും തെറ്റും കടന്നു അതിനപ്പുറമുള്ള ഒരു ലോകത്തില്‍ നമുക്ക് കാണാം. അത് ഇ ലോകത്ത് തന്നെയുണ്ട് അത് കണ്ടെത്തിയാല്‍ എന്നെ നിങ്ങള്‍ക്ക് അവിടെ കാണാം...
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ