നമ്മളെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത് ആഗ്രഹങ്ങളും പ്രതീക്ഷകളും ആണ്.കാലം മുന്നോട്ടു പോകുമ്പോള്‍ ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നല്ലാതെ അത് കുറയുന്നില്ല. ആഗ്രഹങ്ങള്‍ ആപേക്ഷികവും, കാലത്തിനു വിധേയവും ആണ്.
ലോകത്തെ മികച്ച പുസ്തകങ്ങള്‍,ചലച്ചിത്രങ്ങള്‍, പാട്ടുകള്‍ ഇവയെല്ലാം ആസ്വദിക്കാന്‍ മാത്രം ആയുസ്സ് ഒരു മനുഷ്യന് ഉണ്ട് എന്ന് തോനുന്നില്ല. അത് പോലെ തന്നെ ആണ് സ്ഥലങ്ങളും മറ്റു അനുഭവങ്ങളും. അത്ര ക്ഷണികമാണ് നമ്മുടെ എല്ലാം ആയുസ്സ് എന്ന തിരിച്ചറിവ് നമ്മളെ മറ്റൊരു രീതിയില്‍ ചിന്തിപ്പിച്ചു തുടങ്ങും. എണ്ണപ്പെട്ട വിലയേറിയ ഈ നിമിഷങ്ങള്‍ എന്തിനു ചിലവാക്കണം എന്ന് തിരിച്ചറിഞ്ഞു തുടങ്ങും. ലോകത്തിലെ മറ്റുള്ള ആളുകളും, പുസ്തകങ്ങളും, പരസ്യങ്ങളും എല്ലാം നമ്മിലേക്ക് തന്ന ആഗ്രഹങ്ങള്‍ക് അപ്പുറം എന്തോ ഉണ്ട് എന്നാ ഒരു തോന്നല്‍..ഒരിക്കലും തീരാത്ത ആഗ്രഹങ്ങളുടെ ആ ചക്രത്തില്‍ നിന്നുള്ള മോചനം. പിന്നീടു എന്നോ വരാന്‍ ഇരിക്കുന്ന ഭാവിയെ കുറിച്ച മറന്നു അന്നത്തെ ദിവസം എല്ലാ അളവിലും ആസ്വദിച്ചു ജീവിക്കുന്ന ഒരവസ്ഥ.

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ