എന്തിനാണ് എങ്ങനെ ആണ് എന്നറിയില്ല ചില ഭയങ്ങള്‍ ചില സമയങ്ങളില്‍ വരുന്നു. എന്തേലും ചെയ്താല്‍ സമൂഹമോ മറ്റൊരാളോ എന്ത് വിചാരിക്കും എന്ന ഭയം. ചെയ്യുനത് തെറ്റോ ശെരിയോ, ഭാവിയിലെ തോല്‍വിയുടെ ഭയം.
അങ്ങനെ ഓരോന്ന് വരുമ്പോഴും അതിനെ ഒക്കെ തടഞ്ഞു നിര്‍ത്തി വെട്ടി വീഴ്ത്തുന്ന ചില ചിന്തകള്‍ ഉണ്ട്. ഓര്‍മ്മകള്‍ മങ്ങി തുടങ്ങി. ഇപ്പോഴേ ഇത് എഴുതണം എന്ന തോന്നല്‍ വന്നു.
നാം നമ്മെ പറ്റി തന്നെ മറന്നു പോകുന്ന ഒരുപാടു കാര്യങ്ങള്‍. നാം കടന്നു വന്ന ഓരോ വഴിയും. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് നാം ഓരോരുത്തരും ഒരു അമ്മയുടെ വയറ്റില്‍ ആയിരുന്നു. അതിന്‍ ശേഷം ആണ് പുറം ലോകത്തേക്ക് വന്നതും ഈ ലോകം അനുഭവിക്കുന്നതും. ഓരോരോ ആളുകളും ഒരുപാട് കഷ്ടപാട് അനുഭവിച്ചാണ് വളരുന്നത്. ചിലര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. മറ്റു ചിലര്‍ക്ക് പ്രിയപെട്ടവര്‍ നഷ്ടപെടുന്നു. അങ്ങനെ കഷ്ടതകള്‍ ഈ ലോകത്ത് അനേകം.
ലോകം ഇങ്ങനെ ആണ്. മനുഷ്യ ജീവിതവും. സങ്കടം ഇല്ലാതെ സന്തോഷം ഇല്ല. നമ്മുടെ പൂര്‍വ്വകാല വേദനകളും അനുഭവങ്ങളും ആണ് ഇപ്പോഴുള്ള നമ്മള്‍ ആക്കുന്നത്. അതില്‍ ശെരിയോ തെറ്റോ ഇല്ല. അനുഭവം മാത്രം.
ഈ ശരീരം നശ്വരം ആണ്. ഇത് ഉപേക്ഷിക്കേണ്ട സമയത്ത് ഉപേക്ഷിക്കേണ്ടി വരും. അത് വരെ അതിനെ സംരക്ഷിക്കണം. എത്രയൊക്കെ സംരക്ഷിച്ചാലും ഒരു നാള്‍ അത് രൂപ മാറ്റം വന്നു ഈ പ്രപഞ്ചത്തില്‍ തന്നെ കാണും. കാലത്തിന്‍റെയും പ്രപഞ്ച വ്യാപ്തിയുടെയും കണ്ണില്‍ ഈ ലോക ജീവിതം നൈമിഷികം മാത്രം. രൂപതിനപ്പുറം അനശ്വരമായ മറ്റെന്തോ ആണെന തോന്നല്‍.
എത്രയൊക്കെ വേദന ഉണ്ടായാലും, പൂര്‍വ്വകാലം എത്രയൊക്കെ വേദന ഉളവാക്കുന്നതായാലും, നമ്മുടെ കയ്യില്‍ ആകെ ഉള്ളത് ഈ നിമിഷം മാത്രം ആണ്. ഇന്നലെ എന്നത് സ്വപനം പോലെ ഉള്ളില്‍ ഉള്ള ഒരു നിഴല്‍ ആണ്. നാളെ എന്നത് ഒരു കനവാണ്. സത്യം എന്നത് ഇപ്പൊ മാത്രം ആണ്.

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ