ആദ്യം ഒക്കെ വായിച്ചത് കളിക്കുടുക്ക, ബാലഭൂമി, ബാലരമ ഒക്കെയാണ്. അമൃത വിദ്യാലയത്തില്‍ ഒരു വലിയ ഗ്രന്ഥശാല ഉണ്ടെങ്കിലും അകെ എടുക്കുന്നത് ചിത്രങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ ആണ്.
ഇടയ്ക് എപ്പോഴോ scholastic എന്ന ഒരു പ്രസാദകര്‍ സഞ്ചരിക്കുന്ന ഗ്രന്ഥശാലയും ആയി വിദ്യാലയത്തില്‍ വന്നു. ഇത് വരെ കണ്ടിട്ട് ഇല്ലാത്ത ഒരു പ്രതിഭാസം. ഹാള്‍ നിറയെ പുസ്തകങ്ങള്‍. മേടിക്കണം എന്ന അതിയായ ആഗ്രഹം. അച്ഛനോട് പൈസ ചോദിച്ചു, ആള്‍ടെ കയ്യില്‍ ഇല്ല. അക്കഅമ്മുമ്മ മിസ്സ് ന്‍റെ കയ്യില്‍ ഒരു പുസ്തകത്തിന്‍റെ പൈസ കൊടുത്തു. ഒരുപാട് പുസ്തകം ഉള്ളത് കൊണ്ട് ഏതു എടുക്കണം എന്നറിയില്ല. അവസാനം ഒരു പ്രേത പുസ്തകം എടുത്തു. ആര്‍ എല്‍ Stain എഴിതിയ Goosebumps എന്നാ പുസ്തകം.
പിന്നീടു അങ്ങോട്ട് ഞാനും, വീട്നു അടുത്ത് ഉള്ള വിഷ്ണുവും ഈ ആള്‍ടെ പുസ്തകങ്ങള്‍ വാങ്ങിച്ചു തുടങ്ങി. ഒരു നാള്‍ ഞാനും അച്ഛനും അമ്മയും അമൃതയും പാലക്കാട് ഉള്ള കറന്റ് ബുക്സ് ല്‍ പോയി. അവിടെ പുസ്തകം തിരയുന്ന സമയം വൈദ്യുതി പോയി. ജീവനക്കാരന്‍ ഒരു മെഴുകുതിരി ആയി വന്നു. അപ്പോള്‍ ഒരു പുസ്തകം ആ ഇരുട്ടത് തിളങ്ങുന്നു. എന്തെന്നില്ലാത്ത ആകര്‍ഷണം, അത് മേടിച്ചു. കാലം കടന്നപ്പോള്‍ ആണ് അറിഞ്ഞത്, ആദ്യത്തെ വിദ്യാലയത്തില്‍ നിന്ന് ആ പ്രസാദകര്‍ നമ്മളെ കൊണ്ട് മേടിപ്പിച്ചത്, പഴയ വിറ്റ് പോകാത്ത സ്റ്റോക്ക് ആയിരുന്നു എന്ന്. താളുകള്‍ക്ക് മഞ്ഞ നിറം അങ്ങനെ ആണ് വന്നത്. പുറത്തു കടകളില്‍ അവയെല്ലാം, ഞാന്‍ ആദ്യം മേടിച്ചത് ഉള്‍പടെ വെള്ള താളുകളില്‍ ആണ്.
പിന്നീടു അച്ഛന്‍ മേടിച്ചു തന്നത് റോബിന്‍സണ്‍ ക്രുസൊഎ ആയിരുന്നു. പില്‍കാലത്ത് ഞാന്‍ യാത്ര ചെയ്യും എന്ന ആള്‍ അന്നേ കണ്ടിരുന്നോ അതോ അത് വെറും യാദൃച്ഛികം ആണോ എന്നറിയില്ല. കാലം ഒരുപാടു കടന്നു. എന്ന് പൈസ കിട്ടിയാലും അതെല്ലാം സൂക്ഷിച്ചു വെച്ച് ഓരോരോ പുസ്തകശാല തിരയുന്ന ഒരു കാലം. അന്ന് വായന ഒരു ഹരം ആയിരുന്നു. എന്തെന്നില്ലാത്ത ആവേശം ആയിരുന്നു.
കാലം അത് മറ്റു പലതും ആണ് കരുതി വച്ചിരുന്നത്.....

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ