പണ്ട് മുതലേ കുറേ കാര്യങ്ങള്‍ കിട്ടുനത് വളരെ താമസിച്ചാണ്. ബൈക്ക് പഠനം അതില്‍ ഒന്ന് മാത്രം. വീട്ടില്‍ കൊച്ചച്ചനും ചിറ്റപ്പനും ഒക്കെ വണ്ടി ഉണ്ട്. പുറത്തു നിന്ന് നോക്കുമ്പോള്‍ വീട്ടില്‍ വണ്ടി ഉള്ള ഇവന്‍ എന്താടാ വണ്ടി ഓടിക്കതത്.
ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല. എന്നും ഈ പറയുന്ന ആളുകളോട് ഒക്കെ ചോദിക്കും, വണ്ടി ഓടിക്കാന്‍ തരുമോ, വണ്ടി ഓടിച്ചു പഠിച്ചോട്ടെ എന്നൊക്കെ. അപ്പൊ ഒക്കെ അവര്‍ എന്നെ കൊണ്ട് കയ്യും കാലും എല്ലാം തിരുമിക്കും. എന്നിട്ട് വണ്ടി കഴുകിപ്പികും. ഇതാണ് പ്രാരംഭ പഠനം എന്നൊക്കെ എന്നോട് പറയും. കുറേ കാലം ആയില്ലേ വണ്ടി കഴുകുന്നു. പിന്നെ സ്റ്റാര്‍ട്ട് ആക്കാന്‍ ആയി. അത് കുറേ ശ്രമിച്ചു, പക്ഷെ നടന്നില്ല. അച്ഛന് വണ്ടി ഓടിക്കാന്‍ അറിയില്ല, അത് കൊണ്ട് നിനക്കും പറ്റില്ല എന്ന് പറഞ്ഞു അവര്‍ ഉപേക്ഷിച്ചു.
കൂടെ ഉള്ള ശരുവിനോ അനുരുപിനോ വണ്ടി ഇല്ല. വണ്ടി പഠിപ്പിക്കല്‍ ദൌത്യം IC ഏറ്റെടുത്തു. അര്‍ജുന്‍ എന്നാണ് ആള്‍ടെ പേര്. അവന്‍ mechanical അല്ല എങ്കില്‍ automobile ആയിരുന്നു എടുക്കേണ്ടി ഇരുന്നത്. വണ്ടിയെ കുറിച്ച് ഒക്കെ നല്ല വിവരം ഉണ്ട്. അവന്‍ അങ്ങനെ ആ ഹോസ്റ്റല്‍ ലെ ഒരു ഗിയര്‍ ഉള്ള scooter കൊണ്ട് വന്നു. എന്‍റെ ഓടിക്കല്‍ കണ്ടത് കൊണ്ട് ആണോ എന്നറിയില്ല, അവന്‍ പിന്നെ വന്നില്ല.
അങ്ങനെ നില്‍കുമ്പോ ആണ് ജോണ്‍, ജിതിന്‍ ജോസ് (മൊട്ട), അരുണ്‍ ബാബു എന്നിവര്‍ വീട്ടില്‍ പഠിക്കാന്‍ വരുന്നത്. ജോണ്‍ അവന്‍റെ ബജാജ് discover വണ്ടി വെച്ച് പഠിപ്പിക്കാം എന്ന് പറഞ്ഞു. അരുണ്‍ നും പഠിക്കണം. വീട് ന്‍റെ അടുത്ത് ഉള്ള വഴിയില്‍ കൂടി കുറച്ച നേരം ഞങ്ങള്‍ ഓടിച്ചു നോക്കി. അരുണ്‍ അവന്‍റെ ഊഴം കാത്തു ഇരിക്കുകയാണ്. ആ സമയം ആണ് എങ്ങനെയോ ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കി. ആവേശം ആയി. ഒരു തവണ കൂടി പോകാം എന്ന് പറഞ്ഞു വീണ്ടും ഞങ്ങള്‍ പോയി. ഒരുപാട് വണ്ടി വന്നപ്പോള്‍ കയ്യില്‍ നിന്നില്ല. ധൂം സിനിമ പോലെ വണ്ടി മുന്‍വശം എല്ലാം പൊങ്ങി വേഗത്തില്‍ പോയി. കുറേ കരിങ്കല്ലും മണ്ണും എല്ലാം കൂടെ കിടന്ന ഇടത്തേക്ക് വണ്ടി വീണു. വണ്ടിക്കും ജോണ്‍ നും ചെറിയ പരിക്കുകള്‍ പറ്റി. ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു എത്തി. ജോണ്‍ ആകെ വീണു പോയി. എനിക്ക് ആണേല്‍ എന്ത് ചെയ്യണം എന്നറിയില്ല. അരുണ്‍ ആണേല്‍ വണ്ടി അവനു ഓടിക്കാനും കിട്ടി ഇല്ല. എന്നാല്‍ മൊബൈല്‍ നോക്കാം എന്ന് കരുതിയപ്പോള്‍ ജോണ്‍ ന്‍റെ മൊബൈല്‍ കാണാന്‍ ഇല്ല. നമ്പര്‍ ലേക്ക് വിളിച്ചു നോക്കി. ഏതോ പയ്യന്‍ അതെടുത്ത് വീടെത്തി. പിന്നെ അവന്‍റെ വീട്ടില്‍ പോയി അതെടുത്ത് തിരിച്ചു വന്നു. മൊബൈല്‍ നും പരിക്കുകള്‍ ഉണ്ടായിരുന്നു. അന്ന് പഠനം നടന്നില്ല.
കാലം പിന്നെലേക്ക് നോക്കുമ്പോള്‍ നാം അറിയാത്ത ചില കണ്ണികള്‍ കൂട്ടി മുട്ടുന്ന ഒരു തോന്നല്‍...

അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ