എന്‍റെ ഒരുപാടു കാലത്തെ ആഗ്രഹമായിരുന്നു കുടജാദ്രിയില്‍ പോവുക എന്നത്. പലതവണ അവസരങ്ങള്‍
ലഭിച്ചു എങ്കിലും പല കാരണങ്ങള്‍ കൊണ്ട് എനിക്ക് പോകാന്‍ പറ്റിയില്ല. അങ്ങിനെ
ഇരിക്കുമ്പോഴാണ് ആന്‍ഡ്റ്യൂ എന്ന അനുരൂപും റബ്ബര്‍ മുതലാളി അഥവാ ശരു എന്ന ശരന്‍ജിത്തും
ഞാനും കൂടി കുടജാദ്രിയിലേക്ക് പോകുന്നത്.
മംഗലാപുരം ട്രെയിനില്‍ ആയിരുന്നു യാത്ര. ഞാന്‍ കണ്ണൂരില്‍
നിന്നുമാണ് ട്രെയിന്‍ കയറിയത്, അവര്‍ കോട്ടയത്ത് നിന്നും. ഞങ്ങളുടെ കൂട്ടത്തില്‍
ഹിന്ദി വശമുള്ളത് ശരുവിനയിരുന്നു. മൂകാംബികയിലെക്കുള്ള വഴി ചോദിച്ചു നടന്നു. ഒരാള്‍
ശരുവിനോട് എന്തോ ഹിന്ദിയില്‍ പറഞ്ഞു. സിഗ്നലില്‍ നിര്‍ത്തിയിട്ട ബസില്‍ അവന്‍
കയറി. ഞങ്ങള്‍ കയറാന്‍ ചെന്നപ്പോഴെക്കുകം ഓടോമാട്ടിക് ഡോര്‍ അടയുകയും വണ്ടി
സ്റ്റാര്‍ട്ട് ആവുകയും ചെയ്തു. ആ ശരു വണ്ടിയിലിരുന്നു കൈ വീശി. ടാറ്റാ എന്നാണോ വാ
വാ എന്നാണോ എന്ന് മനസിലായില്ല. വണ്ടി പോയി. ഹിന്ദി വലിയ വശമില്ലാത്ത ഞാനും ആന്‍ഡ്റ്യൂവും തേന്മാവിന്‍
കൊമ്പിലെ മോഹന്‍ലാല്‍ ശ്രീ ഹള്ളിയിലേക്കുള്ള വഴി എന്ന് ചോദിക്കുന്നത് പോലെ
മൂകംബികയിലേക്ക് ഉള്ള വഴി , ബസ് സ്റ്റോപ്പിലേക്ക് ഉള്ള വഴി എന്ന് ചോദിച്ചു
നടന്നു. ആന്‍ദ്രൂ വഴിയെ പോയ ഒരു പൂക്കച്ചവടക്കാരിയുടെ അടുത്തും ചോദിച്ചു. ഒരുപാടു
നടക്കേണ്ടി വന്നെങ്കിലും ശരുവിനെ കണ്ടെത്തി. എല്ലാവരും കൂടി ആദ്യത്തെ ബസില്‍
മൂകംബിക്കയിലെക്ക് ടിക്കറ്റ് എടുത്തു.
മൂകാംബികയില്‍ ആദ്യം കണ്ടത് ഒരു മലയാളി ലോഡ്ജ് ആണ്. എവിടെ
ചെന്നാലും കാണാം മലയാളികളെ. അവിടെ ചെന്നു വാടക അന്വേഷിച്ചു. ഇവിടെ ഫിക്സ്ഡ് റേറ്റ് ആണെന്നും
മറ്റുള്ളദത്തെപ്പോലെ അല്ല എന്നും പറഞ്ഞു. ഞങ്ങള്‍ എന്തായാലും മറ്റു ലോഡ്ജുകളും
കൂടി നോക്കാം എന്നു വെച്ചു. അവിടെ റൂമിലേക്ക് കാന്‍വാസ് ചെയ്യാന്‍ ഒരുപാട് ഏജെന്റുമാര്‍
ഉണ്ടായിരുന്നു. അമ്പലതിനോട് ചേര്‍ന്ന ഒരു വീടെടുത്തു. അതു ആദ്യം കണ്ട മലയാളി
ലോട്ജിനെകാളും വാടക കുറവായിരുന്നു.
അമ്പലം എന്നത്
ഒരു കച്ചവട സ്ഥാപനമായേ എനിക്ക് തോന്നിയുള്ളൂ. ഒരുപാട് പൈസാ കൊടുത്ത് വഴിപാട്
നടത്തുന്ന കുറച്ചു പേരെ കണ്ടു. അമ്പലത്തില്‍ രാത്രി കഷായം കിട്ടുമെന്നു കേട്ടു.
ഞങ്ങള്‍ ചെന്നപ്പോള്‍ ഞങ്ങള്‍ കണ്ടത് ഒരു നീണ്ട നിരയായിരുന്നു. കഷായം വേണമെങ്കില്‍
പാത്രം വേണമെന്നു മനസിലാക്കിയ ഞങ്ങള്‍ 3 പാത്രം മേടിച്ചു. ഏറ്റവും മുന്‍പില്‍
നിന്നത് ഞാനായിരുന്നു. പൂജാരി എന്‍റെ കയ്യിലേക്ക് കഷായം തന്നു. പാത്രം കാണിച്ചു 10
രൂപ കൊടുത്തപ്പോള്‍ അതു നിറച്ചും കഷായം തന്നു. പിന്നെ ശരു 5 രൂപ കൊടുത്തു. അവനു
പാത്രത്തിന്‍റെ പകുതി നിറച്ചു. ആന്‍ദ്രൂ പൈസാ കൊടുത്തില്ല. അവന്‍റെ പാത്രത്തില്‍
പേരിനു മാത്രം കുറച്ച ഒഴിച്ചു.
അടുത്ത ദിവസം രാവിലെ ഒരു ജീപ്പ് പിടിച്ച
കുടജാദ്രിയിലേക്ക് പോയി. . സാദാരണ പോകാറുള്ള റോഡ് അടച്ചതു കൊണ്ട് ഒരു പാടു
നേരമെടുത്തു ഒരു വളഞ്ഞ റോഡ് വഴിയാണ് പോയത് രാവിലെ കഴിച്ചതെല്ലാം ശരു വഴിയില്‍ ശര്‍ദ്ദിച്ചു
കളഞ്ഞു. വളര സുന്ദരമായ ഒരു സ്ഥലമാണ് കുടജാദ്രി. മഞ്ഞാല്‍ മൂടപെട്ടു
കിടന്നിരുന്നു. ചിത്രകൂടം, ശങ്കരാചാര്യര്‍ തപസിരുന്ന സ്ഥലം. അതും കണ്ടു. എന്‍റെ
മറക്കാനാവാത്ത ഒരു യാത്രയായിരുന്നു അത്. അവിടെയും ചരടു ജപിച്ചു തരാനും അങ്ങനെ
പലതിനും കാന്‍വാസ് ചെയ്യുന്ന പൂജാരിമാരെ കാണാം. ഭക്തി ഇന്നത്തെ കാലത്തെ ഒരു നല്ല
ബിസ്സിനെസ്സ് ആണെന്നു തോന്നി പോകും.
പറയാന്‍
ഒരുപാടുണ്ടെങ്കിലും സ്ഥലവും സമയവും എന്നെ അനുവദിക്കുനില്ല.
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ