2020, ജനുവരി 9, വ്യാഴാഴ്‌ച

യാത്ര

യാത്രകള്‍ എന്നും ഒരു പ്രത്യേകതരം മാന്ത്രിക വശ്യത എന്നില്‍ നിറച്ചിരുന്നു. എസ്‌ കെ പൊറ്റെക്കാട്ട് എഴുതിയ യാത്ര വിവരങ്ങളും കഥകളും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു. എന്നെങ്കിലും അതുപോലെ ഒക്കെ യാത്ര ചെയ്യണം എന്നാഗ്രഹിച്ചിരുന്നു. കാലം കുറെ മുന്‍പോട്ടു പോയി. പിന്നീടു സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരം ആയിരുന്നു പ്രിയം.

എന്തെ യാത്ര വിവരണം ഒന്നും എഴുതുന്നില്ലേ എന്ന് മനോജ്‌ ഭായ് ചോദിച്ചു. ഇന്ന് ബ്ലോഗ്‌ മാറി വ്ലോഗ് ആയി. ഒരു സ്ഥലം കണ്ടു അറിഞ്ഞു എഴുതുന്നതും പറയുന്നതും എല്ലാം മാറി ലൈവ് ആയിയും അല്ലാതെയും സ്ഥലത്ത് പോകുന്ന എല്ലാവരും വിവരണങ്ങള്‍ ഇട്ടു തുടങ്ങി. അതില്‍ എനിക്കായി ഒരു പുതുമയും കൊണ്ട് വരാന്‍ കഴിയും എന്ന് തോന്നുന്നില്ല. ഞാന്‍ അത് കൊണ്ട്  ബഷീര്‍ പോയ വഴിയെ യാത്രയില്‍ ഉണ്ടായ അനുഭവങ്ങള്‍ പലപ്പോഴായി എഴുതാം എന്നാണ് കരുതുന്നത്. യാത്രയുടെ ഇന്നത്തെ യാഥാര്‍ത്ഥ്യം എഴുതണം എന്ന് തോന്നി. പ്രധാനമായി ഓവര്‍ടൂറിസം എന്ന പ്രതിഭാസം.

ഇന്ന് ഇതിനൊക്കെ എന്ത് പ്രസക്തി എന്നാകാം ചിന്തിക്കുന്നത്. ഇന്ന് യാത്ര ഒരു സ്റ്റാറ്റസ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. സ്ഥലം കാണുക എന്നതില്‍ ഉപരി ഞാന്‍ ആ സ്ഥലത്ത് പോയി എന്ന് നാലാള്‍ അറിയണം. ഇങ്ങനെ ഉള്ള പലേ കാരണങ്ങള്‍ കൊണ്ട് ഞാന്‍ പ്രതീക്ഷിച്ച അനുഭവങ്ങള്‍ അല്ല മിക്കപോഴും എനിക്ക് കിട്ടുന്നത്. പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം തന്നെ ആളുകളുടെ കൂട്ടം ആണ്. ആര്‍കും നേരെ ചൊവ്വേ സ്ഥലമോ അനുഭവമോ കാണാന്‍ പറ്റാത്തത് പോലെ. എല്ലാര്‍ക്കും തിരക്കാണ്. ഒരു സ്ഥലം കഴിഞു അടുത്ത സ്ഥലത്തേക് പോകാനായി. തിരക്ക് മാത്രമല്ല പ്രശ്നം.. ആളുകള്‍ കൂടുമ്പോള്‍ പലതരത്തില്‍ ഉള്ള  ആളുകള്‍ വരും. വരുന്നതില്‍ കുറെ ആളുകള്‍ നാളെ അതെ സ്ഥലം വീണ്ടും വരണം എന്നില്ല. പ്ലാസ്റ്റിക്‌ മുതലായ മാലിന്യങ്ങള്‍ പലേ ഇടത്തും കാണാം. നല്ല ഭംഗിയുള്ള സ്ഥലങ്ങള്‍ അതിന്‍റെ സത്ത മാറി മറ്റെന്തോ ആയി മാറിക്കൊണ്ടിരിക്കുന്നു. തിരക്കിനനുസരിച്ചു കടകമ്പോളങ്ങള്‍ വളരുന്നു.

പ്രകൃതിയുടെ അവസ്ഥ ഇതാണെങ്കില്‍ ചരിത്ര സ്മാരകങ്ങളുടെ അവസ്ഥ മറ്റൊന്നാണ്. അവിടെ നീണ്ട വരിയാണ്. ട്രാവല്‍ ഏജന്‍സികല്‍ ഈ നാട്ടില്‍ എത്രയുണ്ട് എന്നതിന് കണക്കും ഇല്ല. ഏജന്‍സികളും സാമൂഹ്യ മാധ്യമങ്ങളും എഡിറ്റു ചെയ്ത ചിത്രങ്ങളും മറ്റുമായി നമ്മളുടെ ഉള്ളില്‍ യാത്രക്ക് ഉള്ള മോഹം നമ്മളുടെ ഉള്ളില്‍ ഇടും.

ഇത്രയും എഴുതിയത് യാത്ര മോഹികളെ നിരാശരാക്കാന്‍ അല്ല .പരസ്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും വേര്‍തിരിക്കുന്നു എന്നെ ഉള്ളു. യാത്ര പോകരുത് എന്ന് ഞാന്‍ പറയില്ല. നാം പോകുമ്പോള്‍ എ സ്ഥലത്ത് നമ്മളാല്‍ ദ്രോഹം ചെയ്യാതെ ഇരിക്കാം.നമ്മളാല്‍ ചെയ്യാവുന്ന സഹായം ചെയ്യുകയും ചെയ്യാം.

യാത്രകളും അനുഭവങ്ങളും അറിയാനും അറിവ് പകരാനും ആകട്ടെ, കാണിക്കണോ തിരക്കിനോ ആണെങ്കില്‍ നിങ്ങള്‍ക്ക്‌ തന്നെയാണ് ഇഷ്ടം.
ഉത്തരവാദിത്തമുള്ള ഒരു സഞ്ചാരിയായി തീരട്ടെ എന്നാശംസിക്കുന്നു.

2 അഭിപ്രായങ്ങൾ :

  1. ഞാൻ എന്തിനോ ഒരു ബ്ലോഗ് തുടങ്ങി വെച്ചതാണ്.. ഇതിൽ എന്താണ് ചെയുക എന്നറിയാൻ കുറച്ചു ബ്ലോഗ്ഗിൽ തിരഞ്ഞു അങ്ങിനെയാണ് ഇങ്ങനെയും ഒരു ബ്ലോഗ് കണ്ടത് എങ്ങിനെയാണാവോ എന്ന് കരുതി കയറിയതാ.. ഇങ്ങിനെയാണ്‌ ബ്ലോഗ് വേണ്ടത് എന്ന് ബോധ്യപ്പെട്ടു ചേട്ടാ... _/\_
    ഓർമ്മകൾ ഓർത്തുവെക്കാൻ വേണ്ടി മാത്രം ഒരുപാടിഷ്ടം..

    മറുപടിഇല്ലാതാക്കൂ